Breaking News

*ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ തടഞ്ഞുവെയ്ക്കാനാവില്ല; മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ*

മലപ്പുറം : ഡിസ്‌ചാർജ്ജ് ചെയ്‌ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയിൽ തടഞ്ഞുവെയ്ക്കാനാവില്ലെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. മലപ്പുറം ചുങ്കത്തറ സ്വദേശി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. ഇൻഷ്യൂറൻസ് കമ്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിയ്ക്ക് നഷ്ടപരിഹാരം നൽകണെമന്നും വിധിച്ചു.

2024 സെപ്റ്റംബർ 18 നാണ് ചുങ്കത്തറ സ്വദേശി കോയക്കുട്ടിയുടെ മകന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ സർജറി നടത്തിയത്. സെപ്റ്റംബർ 19 ന് ഡിസ്‌ചാർജ്ജ് ആവുകയും ചെയ്തു‌. ചികിത്സക്ക് അഡ്വാൻസ് ആയി 11,000 രൂപ ഇൻഷുറൻസ് അനുവദിച്ചെങ്കിലും 66,500 രൂപക്ക് പകരം 41,800 രൂപ മാത്രമാണ് ഇൻഷുറൻസ് തുക അനുവദിച്ചത്. കൂടുതൽ തുക അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു ഇൻഷുറൻസ് കമ്പനി അറിയിച്ചത്. ബന്ധുക്കളിൽ നിന്നും കടം വാങ്ങി ബില്ല് പൂർണ്ണമായും അടച്ച ശേഷം വൈകിട്ടാണ് കോയക്കും കുടുംബത്തിനും ആശുപത്രി വിട്ടുപോകാൻ കഴിഞ്ഞത്.
താൻ പൈസ കരുതിയിട്ടുണ്ടായിരുന്നില്ലെന്നും 24700 രൂപ ഡിസ്‌ചാർജ് വേണമെന്ന് പറഞ്ഞപ്പോൾ ഞെട്ടിയതായും പരാതിക്കാരൻ പറഞ്ഞു. രാവിലെ 9 മണിക്ക് ഡിസ്‌ചാർജായ താൻ പോകുമ്പോൾ നാലു മണിയായി. ഈ പൈസ കളക്ട‌ട് ചെയ്‌ത്‌ അടയ്ക്കാൻ താമസം ഉണ്ടായി. ഓപ്പറേഷൻ കഴിഞ്ഞ കുട്ടിയും ഭാര്യയും, ആ ലോബിയിൽ നിൽക്കേണ്ട അവസ്ഥ വന്നു. ബന്ധുക്കളിൽ നിന്നൊക്കെ പറഞ്ഞ് അയച്ചുതന്നാണ് ബില്ല് അടച്ചു പോരേണ്ടി വന്നതെന്നും കോയ പറഞ്ഞു.

അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇൻഷൂറൻസ് കമ്പനി അനുവദിച്ചു. ഇൻഷ്യൂറൻസ് കമ്പനിയുടെ ഭാഗത്തെ വീഴ്ചയാണെന്നും ആരോപിച്ച് ജില്ലാ ഉപഭോക്ത കമ്മീഷനെ സമീപിക്കുകയായിരുന്നു.
സർജ്ജറി കഴിഞ്ഞ രോഗിയെ രാവിലെ ഡിസ്ചാർജ്ജ് ചെയ്‌തിട്ടും വൈകുന്നേരം വരെ ഇൻഷുറൻസ് തുക അനുവദിക്കാത്തതിനാൽ ആശുപത്രിയിൽ കഴിയാനിടവന്നതിൽ ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്തും ആശുപത്രിയുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് കമ്മീഷൻ നടപടി
സർജ്ജറി കഴിഞ്ഞ രോഗിയെ രാവിലെ ഡിസ്‌ചാർജ്ജ് ചെയ്‌തിട്ടും വൈകുന്നേരം വരെ ഇൻഷുറൻസ് തുക അനുവദിക്കാത്തതിനാൽ ആശുപത്രിയിൽ കഴിയാനിടവന്നതിൽ ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്തും ആശുപത്രിയുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് കമ്മീഷൻ നടപടി.

നാൽപത്തഞ്ച് ദിവസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം ഒൻപത് ശതമാനം പലിശയും നൽകണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments