Breaking News

കന്യാകുമാരിയിലേക്ക് പുറപ്പെട്ട കോലായുടെ അമ്പതംഗ സംഘത്തിന് കാസർകോട് റയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് .

കാസർഗോഡ് : മൂന്ന് ദിവസത്തെ പഠനയാത്രയുടെ ഭാഗമായി തിരുവനന്തപുരം , കന്യാകുമാരിയിലേക്ക് പുറപ്പെട്ട കോലായുടെ അമ്പതംഗ സംഘത്തിന് കാസർകോട് റയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാസർകോട് മുനിസിപൽ വൈസ് ചെയർപേഴ്സൻ കെ.എം. ഹനീഫ് ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. ടി.എ. ഷാഫി , ഇബ്റാഹിം ബാങ്കോട് , സമീർ ബെസ്റ്റ് ഗോൾഡ്, എൻ.എ. അബ്ദുല്ല ഖാസീലേൻ , നവാസ് പാരീസ്  എന്നിവർ സന്നഹിതരായി. 
കോലായ് പഠന യാത്രാ സംഘത്തെ  തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ വെച്ച്  കാസർകോട് എം.പി. ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ എം പി, ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസൽ , ജൗഹർ പുത്തൂർ എന്നിവർ ചേർന്ന്  സ്വീകരിച്ചു. 
പഠന സംഘത്തിന് സ്കാനിയ ബെദിര , ഹസൈനാർ തോട്ടുംഭാഗം , കരീം ചൗക്കി , ഹനീഫ് തുരുത്തി , നിസാർ പെർവാഡ് , ഡോ. അഷ്റഫ് , അബു പാണലം , ബഷീർ അത്തി വളപ്പ് , സലീം മുഹ്സിൻ ഉബൈദ് ഊദുമ , സുലേഖ മാഹിൻ രാജേശ്വരി എന്നിവർ നേതൃത്വം നൽകി. 

 വർഷം തോറും ദീർഘവും ഹൃസ്വവുമായ രണ്ട് യാത്രകൾ  വീതം സംഘടിപ്പിക്കുന്ന 
കോലായ് പഠന സംഘത്തിൻ്റെ 8-ാമത്തെ യാത്രയാണിത്.
കന്യാകുമാരിയിലേക്ക് പുറപ്പെട്ട കോലായുടെ അമ്പതംഗ സംഘത്തിന് കാസർകോട് റയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് .



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments