Breaking News

വ്യാപാരി വ്യവസായി സമിതി മൊഗ്രാൽ പുത്തൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലേക്ക് 'മനുഷ്യച്ചങ്ങല' സംഘടിപ്പിച്ചു.

​മൊഗ്രാൽ പുത്തൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി മൊഗ്രാൽ പുത്തൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലേക്ക് 'മനുഷ്യച്ചങ്ങല' സംഘടിപ്പിച്ചു. വ്യാപാരികളും തൊഴിലാളികളും കുടുംബാംഗങ്ങളും അണിനിരന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി 27 ന് രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കടയടപ്പ് സമരവും നടന്നു. കടയടപ്പ് സമരം പൂർണമായിരുന്നു.
പ്ലാസ്റ്റിക്കിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, തൊഴിൽ നികുതി വർദ്ധനവ് പിൻവലിക്കുക, തെരുവോര കച്ചവടം നിയന്ത്രിക്കുക, ഹൈവേ വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക, ചെറുകിട വ്യാപാരികൾക്കായി പ്രത്യേക പാക്കേജും പലിശരഹിത വായ്പകളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

​രാവിലെ 6 മണി മുതൽ 1 മണി വരെ: കടയടപ്പ് സമരം നടത്തി
​രാവിലെ 10 മണിക്ക് ചൗക്കിയിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ചു.
​പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ശ്രീ. ടി.വി. ബാലൻ നിർവഹികച്ചു  
സമിതി മഹിള വിങ്ങ് പ്രസിഡണ്ട്     ജാനകി ഡി അധ്യക്ഷത വഹിച്ചു.     സംസാരിച്ചവർ. സമിതി ജില്ലാ പ്രസിഡണ്ട് ഗോപാലൻ,
സമിതി മഹിളാവിങ്ങ്
 ജില്ല സെക്രട്ടറി  ലിജോ അബൂബക്കർ,
സമിതി ഏരിയ സെക്രട്ടറി  പ്രകാശൻ,
സമിതിഏരിയ പ്രസിഡണ്ട്  റിയാസ്,
സമിതി യൂണിറ്റ് പ്രസിഡണ്ട് വിജയകുമാർ,സംസ്ഥാന കർഷക അവാർഡ് ജേതാവ്  കദീജ കല്ലങ്കടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സമിതി യൂത്ത് വിംഗ് സെക്രട്ടറി നസീർ പി കെ സ്വാഗതം പറഞ്ഞു.
​"ഞങ്ങൾക്കും ജീവിക്കണം" എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ഈ പ്രതിഷേധത്തിൽ എല്ലാ വ്യാപാരികളും പൊതുജനങ്ങളുടെയും സമ്പൂർണ സഹകരണമുണ്ടായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments