അശരണർക്ക് തണലായി കെ.എം.സി.സി; ഭവന നിർമ്മാണ ധനസഹായം കൈമാറി
മുളിയാർ : കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി അബൂദാബി മുളിയാർ പഞ്ചായത്ത് കെ.എം.സി.സി. പ്രവാസ ലോകത്തെ കാരുണ്യ ഹസ്തങ്ങൾ നാട്ടിലെ അശരണർക്ക് തണലൊരുക്കുന്നതിന്റെ ഭാഗമായി, മുളിയാർ പഞ്ചായത്ത് കെ.എം.സി.സി നൽകുന്ന ഭവന നിർമ്മാണ ധനസഹായം വിതരണം ചെയ്തു.
മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി.എം. അബൂബക്കർ ഹാജി, പതിനെട്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദലി, സെക്രട്ടറി ഖാദർ നെല്ലിക്കാട് എന്നിവർക്ക് തുക കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രവാസികളുടെ വിയർപ്പൊഴുക്കിയുള്ള സമ്പാദ്യത്തിൽ നിന്നും നാടിന്റെ വികസനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനുമായി കെ.എം.സി.സി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് ബി.എം. അബൂബക്കർ ഹാജി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി. ഷാഫി, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി, മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുൽറഹിമാൻഹജി പഞ്ചായത്ത് ട്രഷറർ മാർക്ക് മുഹമ്മദ്, കർഷക സംഘം മണ്ഡലം പ്രസിഡന്റ് എ.പി. ഹസ്സൈനാർ, മുളിയാർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹനീഫ പൈക, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ ആലൂർ, വിവിധ കെ.എം.സി.സി ഭാരവാഹികൾ, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments