രാവണീശ്വരം മാക്കി ശ്രീ വിഷ്ണു ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം ജനുവരി 30, 31 തീയതികളിൽ നടക്കും.നാൾ മരം മുറിക്കൽ ചടങ്ങ് നടന്നു
രാവണീശ്വരം : മാക്കി ശ്രീ വിഷ്ണു ദേവസ്ഥാന ഒറ്റക്കോല മഹോത്സവം ജനുവരി 30,31 തീയതികളിലായി വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒറ്റക്കോല മഹോത്സവത്തോടനുബന്ധിച്ചുള്ള നാൾ മരം മുറിക്കൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്ര സ്ഥാനികരുടെയും വെളിച്ചപ്പാടന്മാരുടെയും കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിൽ ക്ഷേത്രത്തിലുള്ള കൂട്ട പ്രാർത്ഥനയ്ക്ക് ശേഷം മഹോത്സവത്തിനുള്ള നാൾമരത്തിനായുള്ള പ്ലാവ് മരം കണ്ടെത്തിയ രാവണേശ്വരം പെരുംതൃക്കോവില പ്പൻ ക്ഷേത്രത്തിനു സമീപമുള്ള പ്രശാന്തി നിലയത്തിലെ എ. രാമചന്ദ്രന്റെ വളപ്പിലെത്തി ആചാര വിധിപ്രകാരമുള്ള കർമ്മങ്ങൾക്ക് ശേഷം നാൾ മരത്തിനായുള്ള പ്ലാവുമരം മുറിച്ചെടുത്തു. തുടർന്ന് ഹരിനാമ സങ്കീർത്തന വിളികളോടെ മുറിച്ചെടുത്ത മരവും ചില്ലകളും ഘോഷയാത്രയായി ഒറ്റക്കോല മഹോത്സവം നടക്കുന്ന മാക്കി വിഷ്ണു ദേവസ്ഥാന സന്നിധിയിൽ എത്തിച്ചു. ഒറ്റക്കോല മഹോത്സവത്തിന്റെ ഭാഗമായി ജനുവരി 30ന് വൈകീട്ട് ദീപവും തിരിയും എഴുന്നള്ളത്തും തുടർന്ന് മേലേരിക്ക് തീ കൊളുത്തലും രാത്രി 8 മണിക്ക് മാതൃ സമിതിയുടെ കൈകൊട്ടിക്കളിയും അരങ്ങേറും. രാത്രി 9 ന് ചുരിക കാസർഗോഡ് അവതരിപ്പിക്കുന്ന കനലാട്ടം പരിപാടി നടക്കും. തുടർന്ന് വിഷ്ണുമൂർത്തിയുടെ കുളിച്ചു തോറ്റം അരങ്ങിൽ എത്തും. ജനുവരി 31ന് പുലർച്ചെ മൂന്നുമണിക്ക് വിഷ്ണു മൂർത്തിയുടെ അഗ്നി പ്രവേശനവും 4. 30ന് മാരി ക്കളത്തേക്കുള്ള പുറപ്പാടും 5.30ന് ഗുളികൻ തെയ്യത്തിന്റെ പുറപ്പാടും തുടർന്ന് അന്നദാനവും നടക്കും. പത്തുമണിക്ക് വിളക്കിലരിയോടെ ഒറ്റക്കോല മഹോത്സവത്തിന് സമാപനമാകും. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് രാജൻ മക്കാകോട്ട്, സെക്രട്ടറി ടി. എ. അജയകുമാർ, ട്രഷറർ വേണു
അത്തിക്കൽ , ടി അജയകുമാർ രതീഷ് പാടിക്കാനം, രാജൻ ചോനാട്ട്, ബാബു പള്ളത്തിങ്കാൽ എന്നിവർ നാൾ മരം മുറിക്കൽ ചടങ്ങിന് നേതൃത്വം നൽകി..
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments