രാജ്യത്തെ വിചാരണ തടവുകാർക്ക് ജാമ്യം നൽകണം: സിഎ സവാദ്
തെറ്റായ ചൈതികൾക്കെതിരെ ശബ്ദിക്കുന്നവരും,സംഘടിക്കുന്നവരുമായ പൗരന്മാരെ ഇല്ലായ്മ ചെയ്യാനാണ് കേസുകളിലൂടെയും, തടവറയിലൂടെയും രാജ്യംഭരിക്കുന്നവർ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ
ജില്ലാ പ്രസിഡൻ് സി എ സവാദ് പറഞ്ഞു
രാജ്യത്തെ തടവറകളിൽ എഴുപത്തിയഞ്ച് ശതമാനം ആളുകളും വിചാരണ തടവുകാരാണ് നിലവിലുള്ളത്, അവർ ചെയ്ത കുറ്റം എന്തെന്ന് തെളിയിക്കാൻ ഭരണകൂടത്തിന് പറ്റാതെ വരുകയും പിന്നീട് നിരപരാധിയാണെന്ന് തെളിയുകയുമാണ് നിരവധി കേസുകളിൽ നിലവിൽ ഉണ്ടായിട്ടുള്ളത്, എന്നാൽ കേസുകൾ തീർപ്പാകുന്ന സമയത്ത് ജീവിതത്തിന്റെ എല്ലാ ഭാഗവും നഷ്ടപ്പെട്ടവരായാണ് പുറംലോകത്തേക്ക് അവർ എത്തുന്നത്. സുപ്രീംകോടതി പറഞ്ഞ ജാമ്യമാണ് നിയമമെന്നത് ഭരണകൂടം നടപ്പിലാക്കണം അദ്ദേഹം പറഞ്ഞു
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് എസ്ഡിപിഐ കാസർകോട്
ജില്ലാ കമ്മിറ്റി 'രാജ്യത്തെ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം നൽകുക ' എന്ന മുദ്രാവാക്യത്തിൽ
പുതിയ ബസ് സ്റ്റാൻ്റ് ഫ്ലൈ ഓവർ കോർണറിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലാ വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി അധ്യക്ഷതവഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ സ്വാഗതം പറഞ്ഞു ജില്ലാ ട്രഷറർ ആസിഫ് ടിഐ, ജില്ലാ സെക്രട്ടറി എ എച്ച് മുനീർ, വിമൺ ഇന്ത്യ ജില്ലാ പ്രസിഡൻറ് ഹസീന സലാം , മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് നാസർ ബംബ്രാണ, കാസർകോട് മണ്ഡലം പ്രസിഡണ്ട് സക്കറിയ കുന്നിൽ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments