*യുഎപിഎ നിയമം കൊണ്ടുവന്നത് കോൺഗ്രസ് ആണ്, ഉമർഖാലിദും ഷർജീൽ ഇമാമും ജയിലിൽ തുടരാൻ കാരണം കോൺഗ്രെസെന്ന് ഉവൈസി,*
ന്യൂഡൽഹി : ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട ജെഎൻയു വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ദീർഘകാലം ജയിലിൽ കഴിയാൻ കാരണം കോൺഗ്രസ് ആണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. യുഎപിഎ നിയമം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചത് കോൺഗ്രസ് ആണെന്ന് ഉവൈസി ആരോപിച്ചു.
സുപ്രിംകോടതി വിചാരണത്തടവുകാരായ ഉമർ ഖാലിദിനും ഷർജീലിനും ജാമ്യം അനുവദിച്ചില്ല. കോൺഗ്രസ് യുഎപിഎ നിയമത്തിൽ ഭേദഗതി വരുത്തിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പി.ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ ആളുകൾ യുഎപിഎ പ്രകാരം ജയിലിലായത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഒരാളെ വിചാരണയില്ലാതെ 180 ദിവസം വരെ തടവിൽവെക്കാം. യുഎപിഎയിൽ അറസ്റ്റിലായവരെല്ലാം 180 ദിവസത്തിൽ കൂടുതൽ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ഉവൈസി പറഞ്ഞു.
യുഎപിഎയിലെ ചില വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടും അവ വ്യക്തിനിഷ്ഠമാണെന്ന് ചൂണ്ടിക്കാട്ടിയും ലോക്സഭയിൽ താൻ നടത്തിയ പ്രസംഗം ഉവൈസി അനുസ്മരിച്ചു. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചതിന്റെ അടിസ്ഥാനം 2007-2008 കാലത്ത് തന്റെ ലോക്സഭാ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ച അതേ കാര്യമാണെന്ന് ഉവൈസി പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് ഉമർ ഖാലിദിനു ഷർജീൽ ഇമാമിനും സുപ്രിംകോടതി ജാമ്യം നിഷേധിച്ചത്. വിചാരണ വൈകുന്നത് ജാമ്യം ലഭിക്കാനുള്ള കാരണമല്ല എന്നായിരുന്നു രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെ നിരീക്ഷണം. ഒരു വർഷത്തിന് ശേഷം മാത്രമേ ഇനി ജാമ്യാപേക്ഷ സമർപ്പിക്കാവൂ എന്നും കോടതി പറഞ്ഞിരുന്നു. കേസിലെ മറ്റു പ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ശിഫാഉറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശദാബ് അഹമ്മദ് അടക്കമുള്ളവർക്ക് ജാമ്യം ലഭിച്ചിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments