Breaking News

*ലോകരാജ്യങ്ങളോടൊപ്പം ഇന്ത്യയുടെ യശ്ശസ്സുയർത്തിയ ഭരണാധികാരിയായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി - പി. കെ ഫൈസൽ*

കാസർഗോഡ് : രാജ്യത്ത് ഹൈടെക് വിപ്ലവത്തിന് തുടക്കം കുറിക്കുകയും പഞ്ചായത്ത് രാജ് ആക്ട് നടപ്പിൽ വരുത്തി അധികാര വികേന്ദ്രീകരണം ജനങ്ങളിലെത്തിക്കുകയും പതിനെട്ട് വയസ്സ് പൂർത്തിയായവർക്ക് വോട്ടവകാശം നടപ്പിലാക്കിയ ഭരണാധികാരിയും രാജ്യത്തിന്റെ വിവിധ മേഖലകളിൽ വികസനരംഗത്ത് വൻ കുതിപ്പുണ്ടാക്കിയ ഭരണാധികാരിയുമായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ഡിസിസി പ്രസിഡണ്ട് പി. കെ ഫൈസൽ അനുസ്മരിച്ചു. 
രാജ്യത്തിന്റെ സുരക്ഷിതത്വം നിലനിർത്തുന്നതിനും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിച്ച് രാജ്യത്തെ ജനതയെ നെഞ്ചോട് ചേർത്ത് മുന്നോട്ടുപോയ നേതാവുമായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് പി. കെ ഫൈസൽ പറഞ്ഞു.
ശാസ്ത്രസാങ്കേതിക രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം നടപ്പിലാക്കിയതോടുകൂടി ലോക രാജ്യങ്ങളോടൊപ്പം ഇന്ത്യയുടെ യശ്ശസ്സുയർത്തിയ ഭരണാധികാരിയായിരുന്നു മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെന്ന് അദ്ദേഹത്തിന്റെ മുപ്പത്തിയാറാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട്   ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസൽ പ്രസ്താവിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം. സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, അഡ്വ: യു. എസ് ബാലൻ, ഡിസിസി ഭാരവാഹികളായ എം. കുഞ്ഞമ്പു നമ്പ്യാർ, കെ ഖാലിദ്, അഡ്വ: പി. വി സുരേഷ്, സോമശേഖര ഷേണി, സി. വി ജെയിംസ്, രാജൻ പെരിയ, കെ. ലക്ഷ്മണപ്രഭു നേതാക്കളായ രാജു കട്ടക്കയം, കെ. വി ഭക്ത വത്സലൻ, ടി. ഗോപിനാഥൻ നായർ, ലോക്നാഥ് ഷെട്ടി, കാർത്തികേയൻ പെരിയ, എ. വാസുദേവൻ, ദിവാകരൻ കരിച്ചേരി, ഡോ: കെ. വി ശശിധരൻ, ഉഷ അർജുനൻ, ജമീല അഹമ്മദ്, അർജ്ജുനൻ തായലങ്ങാടി, എ. അബ്ദുൽ റസാഖ് ചെർക്കള, യു. വേലായുധൻ, മഹമൂദ് വട്ടയക്കാട്, സി. അശോകൻ മാസ്റ്റർ, ശ്യാം പ്രസാദ് മാന്യ, സുലൈമാൻ ഉജംപദവ്, രാജേഷ് നായിക്, ബി. എ ഇസ്മയിൽ, പുരുഷോത്തമൻ നായർ, ഖാദർ മാന്യ, കമലാക്ഷ സുവർണ  തുടങ്ങിയവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments