Breaking News

കെ.കെ രാഗേഷിന്റെ വർഗ്ഗീയ ചാപ്പക്ക് എതിരെനാഷണൽ യൂത്ത് ലീഗ് സംസ്ഥാന നേതാവ് രംഗത്ത്.



ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ഇടതുപക്ഷം ഗുണപരമായി കാര്യങ്ങളെ വിലയിരുത്തണം എന്നും എൽഡിഎഫിന് തിരിച്ചുവരാനുള്ള സാഹചര്യം ഉണ്ടെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ കെ.വി.അമീർ തന്റെ  ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചു.

തോൽവി കൃത്യമായി പഠിച്ച് തെറ്റുകൾ, വീഴ്ചകൾ തിരുത്തി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ഗുണപരമായ രീതിയിൽ കാര്യങ്ങളെ വിലയിരുത്തുന്നതിനപ്പുറം
വീണ്ടും വർഗ്ഗീയ ചാപ്പകൾ നൽകി സമൂഹത്തിൽ വിഭജനം തീർക്കുന്നത് 
തോൽവിയുടെ ആഘാതം എത്രമേൽ   ആഴത്തിലുള്ള വിഡ്ഢിത്തമായി എന്നതാണ്..

ന്യുനപക്ഷങ്ങൾ വർഗ്ഗീയതകൊണ്ട് കളം നിറഞ്ഞാടിയ തെരഞ്ഞെടുപ്പ് ആണ് ഇക്കഴിഞ്ഞതെന്ന് പറയുമ്പോൾ മൊത്തം ന്യുനപക്ഷങ്ങൾക്കും ആ ചാപ്പ എൽക്കുന്നുണ്ട്, പിന്നീട് സെക്കൻഡറി ആയി തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളായ മുസ്ലിം സംവിധാനങ്ങളെ ചൂണ്ടുകയും ചെയ്യുന്നു! 
(തെരെഞ്ഞെടുപ്പിന് മുൻപ് ആയിരുന്നു എങ്കിൽ ഭൂരിപക്ഷ വോട്ട് സമാഹരണത്തിനുള്ള വ്യഗ്രത ആണെന്ന് പറയാം), ഇതിപ്പോ പശുവും ചത്തു മോരിലെ പുളിയും തീർന്നു.. എന്നിട്ടും അരിശം തന്നെ!!

ഇടതുപക്ഷം വിവേകത്തോടെ മുന്നോട്ട് പോകേണ്ട കാലമാണ് ഇനിയുള്ള 5 വർഷം, വർഗ്ഗീയ ചാപ്പകൾ താൽകാലിക റിലീഫ് നൽകും ചിലപ്പോൾ, പക്ഷെ ആത്യന്തികമായി നിലനിൽപ്പിനെ ബാധിക്കും, അടിത്തറ തൊണ്ടും..
ചരിത്രം നമുക്ക് മുന്പിലുണ്ട്
തിരുത്തി മുന്നോട്ടു പോകൽ ആണ് ഏറ്റവും ഗുണപരമായ രാഷ്ട്രീയം.

എന്തായാലും
ഈ തെരഞ്ഞെടുപ്പോടെ എല്ലാം പോയെന്ന് കരുതന്നവരിൽ നിന്നാണ് ഭയചികിതമായ  വർഗ്ഗീയ ചാപ്പകളുടെ ജല്പനങ്ങൾ വരുന്നത് .

സഖാവ് പിണറായി വിജയൻ പക്ഷേ രാഗേഷിന്റെ പ്രസ്താവനയിൽ എന്തോ തിരുത്തിയിട്ടുണ്ട്..

കെ.വി.അമീർ
NYL state treasurer



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments