പത്രപ്രവർത്തക ക്ഷേമ പെൻഷൻ വർധിപ്പിക്കണം : സീനിയർ ജേർണലിസ്റ്റ് ഫോറം.
മലപ്പുറം : പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ വരുന്ന ബജറ്റില്‍ 15,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള മലപ്പുറം ജില്ലാ കമ്മിറ്റി യോഗം യു.ഡി.എഫ് സർക്കാറിനോട് ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും തിരുവനന്തപുരത്തു നടന്ന അഖിലേന്ത്യാ സമ്മേളനത്തിലും പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വാഗ്ദാനം നടപ്പാക്കണമെന്നും യോഗം അഭ്യർ ത്ഥിച്ചു.ജില്ലാ പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ പി ഒ റഹ്മത്തുള്ള, ഖജാന്‍ജി സി എം അലി, മുന്‍ സെക്രട്ടറി എന്‍ വി മഹമ്മദ് അലി, അംഗങ്ങളായ ഇബാഹിം കോട്ടക്കല്‍, വി എം സിദ്ദീഖ്, ഇ കുഞ്ഞിമുഹമ്മദ്, പി എ എം ഹാരിസ് സംസാരിച്ചു.
വരുന്ന ഓണക്കാലത്ത് കുടുംബ സംഗമം നടത്താനും തീരുമാനിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments