Breaking News

*എംഎൽഎ പരാജയപ്പെട്ടു പ്രവർത്തകർ പാർട്ടി വിടുന്നു*

കോഴിക്കോട് :കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിലിന്റെ പരാജയത്തെ തുടർന്ന് നിരവധി ഐഎൻഎൽ പ്രവർത്തകർ പാർട്ടി വീടാൻ ഒരുങ്ങുന്നതായി സൂചന. കോഴിക്കോട് ജില്ലയിലെ പ്രമുഖ നേതാവിനൊപ്പമാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. എംഎൽഎ ഉണ്ടാകുന്ന പാർട്ടിക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നതിനെ തുടർന്നാണ് പാർട്ടി വിടുന്നത്. കഴിഞ്ഞ പ്രാവശ്യം കോഴിക്കോട് സൗത്തിൽ വിജയിച്ചതിനെ തുടർന്ന് നിരവധി പ്രവർത്തകർ മറ്റു പാർട്ടികളിൽ നിന്ന് ഐഎൻഎൽ പാർട്ടിയിലേക്ക് കടന്നു വന്നിരുന്നു. എംഎൽഎയുള്ള പാർട്ടികളായ സി എം പി ആർഎസ്പി തുടങ്ങിയ പാർട്ടികളിൽ ചേരാനാണ് ഇവരുടെ തീരുമാനം. തെക്കൻ മേഖലകളിലും മലബാർ മേഖലകളിലുമാണ് നിരവധി ആളുകൾ ഇത്തരത്തിൽ കോഴിക്കോട് ജില്ലയിലെ പ്രമുഖ നേതാവിന് ഒപ്പം പാർട്ടി വിടുന്നത്. എംഎൽഎയുള്ള പാർട്ടികളിലേക്ക് ലയനമാണ് ഉദ്ദേശിക്കുന്നതെന്നും  ഉടൻ കോഴിക്കോട്  വാർത്ത സമ്മേളനം വിളിച്ച് അറിയിക്കുമെന്നും എന്നാണ് പറയുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments