Breaking News

മലയാള ഭാഷാ പിതാവിൻ്റെ ജന്മസ്ഥാനമായ തിരൂർ തുഞ്ചൻ പറമ്പിൽ ഇതാദ്യമായി ദേശീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു.

തീരുർ : കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തിരൂരിലെ കലാസാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായ, തിരൂരിന്റെ കുടുംബ കൂട്ടായ്മ ആക്റ്റ് തിരൂർ, കഴിഞ്ഞ 15 വർഷക്കാലമായി ബംഗളൂരുവിൽ ഡോ. ബിനു താഗിൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന "കലാമണ്ഡപ" നൃത്ത വിദ്യാലയത്തിന്റെ സഹകരണത്തോടെ മലയാള ഭാഷാ പിതാവിൻ്റെ ജന്മസ്ഥാനമായ തിരൂർ തുഞ്ചൻ പറമ്പിൽ ഇതാദ്യമായി ദേശീയ  നൃത്തോത്സവം സംഘടിപ്പിക്കുന്നു.

ഇന്ത്യയുടെ ദേശീയ നൃത്തരൂപമായ ഭരതനാട്യം മുതൽ ഭാരതത്തിൻ്റെ സംസ്കാരവും പൈതൃകവും ആഴത്തിൽ വിളിച്ചോതുന്ന, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള  നൃത്തനൃത്ത്യങ്ങൾ അതതു മേഖലകളിൽ പ്രാവീണ്യവും പ്രശസ്തിയും നേടിയ നർത്തകരും സംഘവും അവതരിപ്പിക്കുമ്പോൾ 
തുഞ്ചന്റെ മണ്ണിന് അതൊരു നവ്യാനുഭവമായിരിക്കും.
പരിപാടിയുടെ ഉദ്ഘാടനം ആക്റ്റ് പ്രസിഡണ്ട് കൂടിയായ മുൻ മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കും. കോഴിക്കോട് ദ്യുതി നൃത്ത വിദ്യാലയത്തിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗവുമായ പ്രശസ്ത നർത്തകി ഗായത്രി മധുസൂദൻ വിശിഷ്ടാതിഥിയായി ആദ്യ നൃത്തം അവതരിപ്പിക്കും.

അതേത്തുടർന്ന് പ്രശസ്‌ത നിർത്തകരും സംഘവും നൃത്ത നൃത്യങ്ങളുമായി വേദിയിലെത്തും.

2026 മെയ് 23 ശനി രാവിലെ 09.00  സുഷമ പ്രകാശും സംഘവും അവതരിപ്പിക്കുന്ന വീണ കച്ചേരിയോടെ തുടക്കം കുറിക്കുന്ന പരിപാടി വൈകുന്നേരം വരെ നീണ്ടുനിൽക്കും.

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ഡോ. ബിനു താഗിൻ (6364649064) അശ്വതി രാജ് (9746729672) അഡ്വ വിക്രമ കുമാർ മുല്ലശ്ശേരി ( *98950 41060* ) കരീം മേച്ചേരി ( *9446426707*) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പത്രസമ്മേളനത്തിൽ ആക്റ്റ് വൈസ് പ്രസിഡണ്ട് അഡ്വ വിക്രമകുമാർ മുല്ലശ്ശേരി, സെക്രട്ടറിമാരായ എം.കെ അനിൽകുമാർ, കരീം മേച്ചേരി. സന്തോഷ് മേനോൻ, ട്രഷറർ മനോജ് ജോസ് എന്നിവർ പങ്കെടുത്തു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments