Breaking News

*സുപ്രീം കോടതി വിധിയും വിലപ്പോയില്ല;* *കടുത്ത നീതി നിഷേധത്തിനിരയായി സക്കരിയ**17 വർഷക്കാലമായി വിചാരണ തടവുകാരനായി പരപ്പനങ്ങാടി സ്വദേശി സക്കരിയ*

ബംഗളൂരു : ബംഗളൂരു സ്ഫോടനക്കേസ് സക്കരിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി
രോഗബാധിതയായ ഉമ്മയെ പരിചരിക്കാനായിരുന്നു താൽക്കാലിക ജാമ്യാപേക്ഷനൽകിയിരുന്നത്.

17 വർഷക്കാലമായി ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയക്ക് ഉമ്മയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം പോലും നിഷേധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം. ബംഗളൂരു സ്ഫോടന കേസിലെ വിചാരണ അധികൃതരുടെ അനാസ്ഥയിൽ നീണ്ടുപോകുന്നതോടെ പ്രതികൾ അകാരണമായി തടവറയിൽ തുടരുകയാണ്.

ബംഗളൂരു സ്ഫോടന കേസിന്റെ വിചാരണ ആറുമാസം കൊണ്ട് പൂർത്തിയാക്കണമെന്ന് 2018ൽ കർണാടക ഹൈക്കോടതി രണ്ടുപ്രാവശ്യം വിധി പുറപ്പെടുവിച്ചിരുന്നു. ഏറ്റവുമൊവിൽ സുപ്രീം കോടതി 2025 നവംബറിലും 2026 മാർച്ചിലും രണ്ട് വ്യത്യസ്ത ഉത്തരവുകളിൽ വിചാരണ നടപടിക്രമങ്ങൾ നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കർശന നിർദേശം നൽകിയിരുന്നു. ഇക്കാലയളവിൽ വിചാരണ പൂർത്തിയായില്ലെങ്കിൽ മറ്റൊന്നും പരിഗണിക്കാതെ പ്രതികൾക്ക് ജാമ്യം നൽകേണ്ടതാണ് എന്ന നിരീക്ഷണവും ജസ്റ്റിസ് സുന്ദരേശ്, ജസ്റ്റിസ് കോഠേശ്വര സിങ് തുടങ്ങിയവരടങ്ങിയ ബെഞ്ച് വിധിപ്രസ്താവത്തിൽ നടത്തിയിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments