*ജില്ലാ പൊലീസ് മേധാവിയായി പി നിധിൻ രാജ് ഐപിഎസ് ചുമതലയേറ്റു*
കാസർകോട് : ജില്ലാ പൊലീസ് മേധാവിയായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന പി നിധിൻ രാജ് ഐപിഎസ് ചുമതലയേറ്റു.
സ്ഥാനമൊഴിയുന്ന ബി.വി വിജയ ഭാരത് റെഡ്ഡി ഐപിഎസ് ചുമതല കൈമാറി. കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശിയാണ് നിതിൻ രാജ്.തിരുവനന്തപുരം അസി.കമ്മീഷണർ, കോഴിക്കോട് റൂറൽ എസ് പി എന്നീ നിലകളിലും നിധിൻരാജ് പ്രവർത്തിച്ചിട്ടുണ്ട്.
ഐ.പി.എസുകാർക്ക് സ്വന്തം ജില്ലയിൽ പൊലീസ് മേധാവിയായി നിയമനം ലഭിക്കുന്നത് അപൂർവമാണ്.രാവണേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മലയാളം മാധ്യമത്തിൽ പത്താം ക്ലാസ് കഴിഞ്ഞ നിധിൻരാജ് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലാണ് പ്ലസ്ടു പൂർത്തിയാക്കിയത്.
തുടർന്ന് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽനിന്ന് ബി.ടെക് നേടി സോഫ്റ്റ് വെയർ എൻജിനിയറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസിന് ശ്രമം നടത്തിയത്.2018ലാണ് സിവിൽ സർവീസ് പരീക്ഷ പാസായത്. രാവണേശ്വരം എക്കാൽ വീട്ടിൽ കെ. രാജേന്ദ്രന്റെയും പി. ലതയുടെയും മകനാണ്. ഭാര്യ ഡോ.ലക്ഷ്മി കൃഷ്ണൻ. യേനപോയ മെഡിക്കൽ കോളജ് ഇ.എൻ. ടി വിഭാഗത്തിലാണ് ഏകമകൻ വംശി നിധിൻ. സഹോദരി അശ്വതി സോഫ്റ്റ് വെയർ എൻജിനീ യറാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments