* 'ഓപ്പറേഷൻ തൂഫാൻ': കാസറഗോഡ് വീണ്ടും PIT NDPS പ്രയോഗം; വിചാരണ കൂടാതെ കരുതൽ തടങ്കലിൽ.*
കാസറഗോഡ് : ജില്ലയിലെ ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് കാസറഗോഡ് പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി, തുടർച്ചയായി ലഹരി കേസുകളിൽ പ്രതിയാകുന്നവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന കർശന നിയമമായ *PIT NDPS ആക്ട് * പ്രകാരം ഒരാളെ കൂടി പോലീസ് കരുതൽ തടങ്കലിലാക്കി. ചെങ്കള റഹ്മത്ത് നഗർ സ്വദേശിയായ നുഹ്മാൻ C.Z. (25) നെയാണ് കാസറഗോഡ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് നടപടികൾക്ക് ശേഷം പ്രതിയെ അതീവ സുരക്ഷയുള്ള തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ലഹരിവസ്തുക്കളുടെ കടത്ത്, വിൽപ്പന, വിതരണം എന്നിവയിൽ ഏർപ്പെടുന്നവർക്കെതിരെ ഇനിയും ഇത്തരം കർശനമായ നിയമനടപടികൾ സ്വീകരിക്കും .
ഇതോടൊ ജില്ലയിൽ 19 മത്തെ ആളാണ് ഇത്തരത്തിൽ അറസ്റ്റിലാകുന്നത്
.
ബദിയടുക്ക,കാസറഗോഡ്, വിദ്യാനഗർ എന്നീ പോലീസ് സ്റ്റേഷനുകളിൽ
പ്രതിക്കെതിരെയുള്ള ആറ് കേസുകളിൽ നാല് കേസുകളിലും ഇയാൾ ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുള്ളതാണ്.
ശിക്ഷിക്കപ്പെട്ടിട്ടും വീണ്ടും ലഹരി ഇടപാടുകൾ തുടരുകയും പുതിയ കേസുകളിൽ പ്രതിയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ്, സമൂഹത്തിന് വലിയ ഭീഷണിയായ ഇയാളെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയിലൂടെ PIT NDPS നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments