Breaking News

കുഞ്ഞിക്കൈകളുടെ ആദ്യ ചുവടുകൾക്ക് ഉത്സവമൊരുക്കി ബെദിര പി.ടി.എം.എ യു.പി സ്കൂൾ......

കാസർഗോഡ് : ബെദിര പി.ടി.എം.എ യു.പി സ്കൂളിൽ എൽ.കെ.ജി പ്രവേശനോത്സവം ആഘോഷപൂർവ്വം നടന്നു
ബെദിര: പുതിയ അധ്യയന വർഷത്തിൽ വിദ്യാലയ ജീവിതത്തിലേക്ക് ആദ്യ ചുവടുവെക്കുന്ന എൽ.കെ.ജി വിദ്യാർത്ഥികൾക്ക് ഹൃദ്യമായ സ്വീകരണമൊരുക്കി ബെദിര പി.ടി.എം.എ യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വിദ്യാലയ അന്തരീക്ഷത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.
പുതിയ കൂട്ടുകാർക്ക് മധുരം വിതരണം ചെയ്യുകയും പഠനോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ കലാപരിപാടികളും വിവിധ സ്വാഗത പരിപാടികളും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. കുട്ടികളിൽ പഠനത്തോടുള്ള താൽപര്യവും വിദ്യാലയത്തോടുള്ള അടുപ്പവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പ്രസിഡണ്ട് സലാഹുദ്ദീൻ അധ്യക്ഷതയിൽ സ്കൂൾ മാനേജർ സി എ മുഹമ്മദ് കുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു.  റോഷിനി കൃഷ്ണ  സ്വാഗതം പറഞ്ഞു. മജീഷ്യൻ ഹരി ചന്ദ്രൻ മാഷ്  വിവിധതരം മാജിക്കുകൾ അവതരിപ്പിച്ചു. പരിപാടിയിൽ കെ ജി പ്രിൻസിപ്പൽ കോമള വല്ലി മദ്രസ സദർ മുഅല്ലിം ബാദുഷ മിസ്ബാഹി, ഹൈസ്കൂൾ കമ്മിറ്റി ചെയർമാൻ സി അബ്ദുല്ല കുഞ്ഞി ഹാജി, മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ബി എച്ച് മുഹമ്മദ്, മാനേജ്മെന്റ് സെക്രട്ടറി ബി കെ അബ്ദുറഹിമാൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം മുഹമ്മദ് മാണിമൂല, പി ടി എ എക്സിക്യൂട്ടീവ് അംഗമായ റിഷാദ് പള്ളം, സ്കൂൾ അധ്യാപകൻ  അബ്ദുള്ള മാഷ് , അഡ്മിനിസ്ട്രേഷൻ സിദ്ദീഖ് ബെദിര എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പ നന്ദി അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments