*വിസ്മയങ്ങളില്ല; യാഥാർത്ഥത്തിൽ ഊന്നിയുള്ള ബജറ്റ്*
യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. ലൈറ്റ് മെട്രോ പദ്ധതി ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങളും നടത്തിയാണ് ബജറ്റ് അവതരണം. സ്വപ്നപദ്ധതിയായ മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം. തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
*പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ:*
തീരദേശം, തുറമുഖങ്ങൾ, മറ്റ് ജലസ്രോതസ്സുകൾ സംയോജിപ്പിച്ച് ‘മിഷൻ സമുദ്ര’ എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റോഡ്, സമുദ്രം, ഉൾനാടൻ ജലപാതകൾ സംയോജിപ്പിച്ചുകൊണ്ട് മാരിടൈം സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിഷൻ സമുദ്രയ്ക്ക് 400 കോടി. സംസ്ഥാനത്ത് മാരിടൈം മ്യൂസിയം സ്ഥാപിക്കാൻ 50 കോടി.
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി
ധാതുമേഖലയിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ധാതു തുറമുഖ സമ്പത്ത് ഏകോപിപ്പിച്ച് സതേൺ കേരള ഇക്കോണമിക് കോറിഡോർ പ്രഖ്യാപിച്ചു. ഇതിനായി അമ്പത് കോടി.
ആദിവാസി സമൂഹത്തെ കുറിച്ച് പഠനം നടത്താനായി വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ മാറ്റിവെക്കും
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസിന് 10 കോടി.
കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി.
നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ച് പദ്ധതിയും പ്രഖ്യാപിച്ചു. ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബിന് ഇരുന്നൂറ് കോടി.
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ നടപ്പാക്കും. പ്രാരംഭപ്രവർത്തനങ്ങൾക്ക് ഇരുപത് കോടി.
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കുക ലക്ഷ്യമിട്ട് കേരള നോളജ് വാലി സ്ഥാപിക്കും. ഇതിനായി നൂറ് കോടി.
മലബാറിൽ ലോകനിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി അമ്പത് കോടി രൂപ.
ട്രഷറി വകുപ്പിന് 20 കോടി.
ആശ ഓണറേറിയം 78 കോടി.
ബാലരാമപുരം – നാവായിക്കുളം റിങ് റോഡ് പദ്ധതിയ്ക്ക് 100 കോടി
കേരളത്തിൽ ജെൻസികൾക്ക് സ്റ്റാർട്ടപ്പിനായി 50 കോടി.
കൊച്ചിയിൽ ഇൻ്റർ നാഷ്ണൽ ഫിലിം സിറ്റി വരുന്നു, പാചക കല പഠിക്കാനും പ്രത്യേകം ഇൻസ്റ്റിറ്റ്യൂട്ട് എത്തും.ഇതിനായി 10 കോടിയാണ് വകയിരുത്തിയത്.
കൊച്ചി വിമാനത്താവളത്തിന് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും.
തൊഴിൽ മേഖലയയിൽ വലിയ മാറ്റത്തിന് തുടക്കമിടാൻ ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.
തൊഴിൽ ശക്തി ആസൂത്രണമാകും മുഖ്യചുമതല. സാറ്റലൈറ്റ് ടെക്‌നോളജിയിൽ തൊഴിൽ സാധ്യത വർധിപ്പിക്കും. സ്വകാര്യ ഉപഗ്രഹ നിർമ്മാണ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്. ടൂറിസ്റ്റ് ബസുകളുടെയും ത്രൈമാസ നികുതിയും കുറച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചു.
സംസ്ഥാന ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ മുടക്കമില്ലാതെ നൽകും. മെഡിസെപ്പ് പരിഷ്കരിക്കും.
അന്തരിച്ച് സിനിമാ താരം സലിം കുമാറിനായി പ്രത്യേക സ്മാരകം പണിയും. ഇതിനായി പ്രത്യേകം തുക അനുവദിച്ചു
കാരുണ്യ പ്രവർത്തനങ്ങൾക്ക് വൺ കേരള കരുതൽ മിഷൻ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം.
പാവപ്പെട്ട കുട്ടികളുടെ ചികിത്സയാണ് കരുതൽ മിഷൻ ലക്ഷ്യം വെയ്ക്കുന്നത്.
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും പ്രഖ്യാപനം.
ഉന്നതവിദ്യാഭ്യാസമമേഖലയിൽ ബജറ്റിൽ സുപ്രധാനപ്രഖ്യാപനങ്ങൾ നടത്തി. സ്വകാര്യ സർവകലാശാല ബില്ലിൽ മുൻ സർക്കാരിൻറെ വഴിയെ യുഡിഎഫും. ബില്ലിൽ കാലോചിതമായ മാറ്റം വരുത്തുമെന്നാണ് ബജറ്റിൽ പ്രഖ്യാപനം. സ്വകാര്യ സർവകലാശാല ബില്ലിൽ മാറ്റം വരുത്തുമെന്ന് വി ഡി സതീശൻ പറഞ്ഞു.
കേരളത്തെ സ്വർണ്ണ വിനിമയ കേന്ദ്രമാക്കി മാറ്റാൻ ശ്രമം നടത്തുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. റബറിന്റെ താങ്ങുവില 200 നിന്ന് 250 ആക്കുമെന്ന് ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചു.
മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ജനറൽ ആശുപത്രിയാക്കും. മലപ്പുറത്ത് കാൻസർ സെന്റർ.
ശ്രീനാരായണ ഗുരുദേവന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും. ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മോനോൻ സ്മാരകം.
കേരളത്തിലെ റബ്ബറിൻ്റെ താങ്ങുവില 250 രൂപയാക്കി
വാർഷിക പദ്ധതി അടങ്കൽ കുറച്ചിട്ടുണ്ട്. 30,370 കോടിയായാണ് വാർഷിക പദ്ധതി അടങ്കൽ കുറച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാർ ബജറ്റിൽ കണക്കാക്കിയ കേന്ദ വിഹിതം കിട്ടില്ല. അതിനാലാണ് വാർഷിക പദ്ധതി അടങ്കൽ കുറച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിൽ കേന്ദ്രത്തെ വിമർശിക്കുകയും ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments