മുഖ്യ മന്ത്രി അവതരിപ്പിച്ചത് കാസർകോടിന് നേട്ടം നൽകിയ ബഡ്ജറ്റ് -കല്ലട്ര മാഹിൻ എംഎൽഎ.
തിരുവനന്തപുരം : മുഖ്യ മന്ത്രി വിഡി.സതീശൻ അവതരിപ്പിച്ച 2026 - 27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്ജറ്റ് കാസർകോട് ജില്ലക്ക് നേട്ടമാണ് സമ്മാനിച്ചതെന്ന് യുഡിഎഫ്.ജില്ലാ ചെയർമാൻ കൂടിയായ കല്ലട മാഹിൻ എംഎൽഎ.അഭിപ്രായപ്പെട്ടു.
ജില്ലയുടെ ആരോഗ്യ മേഖലക്ക് വലിയ നാഴിക കല്ലാവുന്ന കാസർകോട് മെഡിക്കൽ കോളേജും, എൻഡോ സൾഫാൻ ദുരിത ബാധിതരും മുഖ്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തിൽ ഇടം പിടിച്ചത് ഏറെ ആശാ വാഹവും പ്രതീക്ഷക്ക് വക നൽകുന്നതുമാണ്. കാസർകോട്ടെ സാധാരണ ക്കാരായ ജനങ്ങൾ പ്രതീക്ഷ യർപ്പിച്ച കര്യങ്ങളായിരുന്നു ഇവ രണ്ടുമെന്നും ഈ രണ്ട് മേഖലയും കഴിഞ്ഞ പത്തു വർഷമായി സർക്കാർ തിരിഞ്ഞുനോക്കാത്ത മേഖല യായിരുന്നുവെന്നും കല്ലട്ര മാഹിൻ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരുന്ന ബഡ്ജറ്റായിരുന്നു ഇത്. കാസർകോടിന്റെ ആരോഗ്യ രംഗത്തെയും വികസന മേഖലയിലെയും പോരായ് മകൾ പരിഹരിക്കാൻ യുഡി എഫ് സർക്കാർ മുൻപന്തി യിൽ ഉണ്ടാകും എന്നത് ഉറപ്പാണ്. ഇതിനായി ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments