*നീറ്റ് പുനഃപരീക്ഷ മറ്റെന്നാൾ; ഇവ ധരിക്കരുത്, മാർഗനിർദേശങ്ങൾ പുറത്തിറക്കി എൻടിഎ*
ജൂൺ 21ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വിദ്യാർത്ഥികൾക്കുള്ള ഡ്രെസ് കോഡ്, പരീക്ഷാഹാളിൽ അനുവദിക്കുന്ന വസ്തുക്കൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ സംബന്ധിച്ചാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.
*ഡ്രെസ് കോഡും അനുവദനീയമായ വസ്തുക്കളും*
സുതാര്യമായ വെള്ളക്കുപ്പി
ഹാൾടിക്കറ്റ് സുതാര്യമായ പ്ളാസ്റ്റിക് പൗച്ചിൽ സൂക്ഷിക്കാം.
മതചിഹ്നങ്ങൾ, തലപ്പാവ്, ഹിജാബ് തുടങ്ങിയ മതപരമായ വസ്തുക്കൾ ധരിക്കാം. എന്നാൽ ഇക്കാര്യം പരീക്ഷാകേന്ദ്രത്തിൽ മുൻകൂട്ടി അറിയിക്കണം.
കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാം.
ഫുൾക്കൈ വസ്ത്രങ്ങൾ ധരിക്കണം.
സ്ളിപ്പർ അല്ലെങ്കിൽ ഹീൽ ഇല്ലാത്ത ചെരിപ്പുകൾ ധരിക്കണം. ഹൈ ഹീൽ ചെരിപ്പ് ധരിക്കുന്നവർ അധിക സ്ക്രീനിംഗ് പരിശോധനകൾക്ക് വിധേയരാകേണ്ടി വരും. ഷൂസിന് അനുവാദമില്ല.
അനുവദനീയമല്ലാത്തവ
മൊബൈൽ ഫോൺ
സ്‌മാർട്ട് വാച്ച്
ബ്ളൂടൂത്ത് ഉപകരണങ്ങൾ
ഇയർഫോൺ
ആശയവിനിമയത്തിനുള്ള വസ്തുക്കൾ
ലോഹ വസ്തുക്കൾ
വലിയ ബെൽറ്റ് ബക്കിൾസ്
വലിയ ആഭരണങ്ങൾ
പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകണമെന്ന് എൻടിഎ അറിയിച്ചു. നിശ്ചിത റിപ്പോർട്ടിംഗ് സമയത്തുതന്നെ വിദ്യാർത്ഥികൾ പരീക്ഷാഹാളുകളിൽ എത്തിച്ചേരണം.പുനഃപരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 011-40759000 അല്ലെങ്കിൽ 011-69227700 എന്ന നമ്പറിൽ എൻടിഎ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. അല്ലെങ്കിൽ neetug2026@nta.ac.in എന്ന വിലാസത്തിൽ വിവരങ്ങൾ ലഭിക്കും
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments