Breaking News

*മുളിയാർ വില്ലേജ് ഡിജിറ്റൽ സർവ്വേ നടത്തണം - വില്ലേജ് ജനകീയ സമിതി.*

മുളിയാർ : മുളിയാർ വില്ലേജ് പരീതിയിൽ ഡിജിറ്റൽ സർവെ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് മുളിയാർ വില്ലേജ് ജനകീയ സമിതി യോഗംബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. വനഭൂമിയും, പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശ സർക്കാർ ഭൂമിയും, സ്വകാര്യ വ്യക്തികളുടെ ഭൂമിയും കൂടി കലന്ന സാഹചര്യത്തിൽ ഡിജിറ്റൽ സർവ്വെ ആവശ്യമാണെന്ന് യോഗം നിരീക്ഷിച്ചു. മുളിയാർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ഉൾപ്പെടുന്ന ഏക വില്ലേജായ മുളിയാറിനെ സ്മാർട്ട് വില്ലേജ് ആക്കി ഉയർത്തി കെട്ടിടം നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബോവിക്കാനം നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ഭീഷണിയായി നിലകൊള്ളുന്ന മരത്തിന്റെ ശിഖിരം വെട്ടിമാറ്റാൻ ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം നിർദ്ദേശിച്ചു. മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫിസർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സി.കെ പുഷ്പ കുമാരി , സമിതി അംഗങ്ങളായ ബി.അബ്ദുൾ ഗഫൂർ , ബി.എം അഷറഫ് എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച് സംസാരിച്ചു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments