Breaking News

പി.എം ശ്രീയിൽ കോലീബി കൂട്ട് കെട്ട്;എബിവിപിയുടെ പൂച്ചെണ്ട് സ്വീകരിച്ചവിദ്യാഭ്യാസ മന്ത്രി കേരളത്തിന് അപമാനം -നാഷണൽ യൂത്ത് ലീഗ്

കോഴിക്കോട് : പീഎം ശ്രീ യിൽ കേന്ദ്ര അനുകൂല നിലപാട് പ്രഖ്യാപിച്ച
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് ബിജെപിയുടെ പൂച്ചെണ്ട്മായി എബിവിപി രംഗത്ത് വന്നതോടെ പി.എം ശ്രീയിൽ കോലീബി കൂട്ട് കെട്ടിന്റെ ഉത്തമ തെളിവാണ് വെളിപ്പെട്ടതെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

മുൻപ് എൽഡിഎഫ് സർക്കാർ ഒപ്പിട്ടത് കൊണ്ട് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ ആവില്ലെന്ന
മുഖ്യമന്ത്രി വി.ഡി സതീശന്റെ കള്ളം പറച്ചിൽ സംസ്ഥാനത്തെ മതനിരപേക്ഷ ജനങ്ങളെ ഒന്നാകെ പരിഹസിക്കുന്നതാണ്.

കേവലം MOU ഒപ്പിട്ടത് അക്കാലത്ത് തന്നെ മരവിപ്പിക്കുകയും പിഎം ശ്രി ഭാഗമായി ഒരു ഫണ്ട് പോലും വാങ്ങിയിട്ടില്ലെന്ന വസ്തുത ഇരിക്കെയാണ്  വിദ്യാഭ്യാസ മന്ത്രി ശുദ്ധ കളവ് പ്രചരിപ്പിച്ചത്. 
കുഞ്ഞാലിക്കുട്ടിയും ഷാജിയും ഉൾപ്പെടെ പറഞ്ഞത് യുഡിഎഫ് ഭരണത്തിൽ വന്നാൽ ഒരു കാരണവശാലും പിഎംശ്രീ നടപ്പാക്കില്ല എന്നാണ്. 

സമസ്ത ഉൾപ്പെടെയുള്ളവർ പിഎം ശ്രീയിൽ സർക്കാർ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടിട്ടും ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാ തീരുമാനത്തിന് കാത്ത് നിൽക്കുകയാണ് മുസ്ലിം ലീഗെന്നും നാഷണൽ യൂത്ത് ലീഗ്  സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഫാദിൽ അമീൻ, ജന.സെക്രട്ടറി റഹീം ബണ്ടിച്ചാൽ, ട്രഷർ കെ.വി.അമീർ, അംഗങ്ങളായ അഷ്റഫ് പുതുമ, സഹീർ കണ്ണൂർ, ഷംസീർ കൈതേരി, ശംസാദ് മറ്റത്തൂർ, നൗഫൽ തടത്തിൽ, ഷമീർ ബാലുശ്ശേരി എന്നിവർ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments