Breaking News

മുഖ്യമന്ത്രിയുടെ ബജറ്റ്​​ പ്രഖ്യാപനം ശ്ലാഘനീയം-കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം : കേരള പത്രപ്രവർത്തക യൂണിയൻ തുടക്കമിട്ട സ്വപ്ന പദ്ധതിയായ പത്രപ്രവർത്തക ക്ഷേമ പദ്ധതി അടക്കം ക്ഷേമ പരിപാടികൾക്ക്​ ബജറ്റിൽ പിന്തുണയും സഹകരണവും ഉറപ്പ്​ നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രഖ്യാപനം ശ്ലാഘനീയമാണ്​. കഴിഞ്ഞ വർഷം ക്ഷേമ പദ്ധതി പ്രഖ്യാപനം നടത്തി പറഞ്ഞ നല്ല വാക്കുകൾ മനസ്സിൽവെച്ചു തന്നെയാണ്​ മുഖ്യമന്ത്രിയുടെ ബജറ്റ്​ പ്രസംഗമെന്നത്​ അഭിമാനകരമാണ്​. ബജറ്റ്​ പ്രഖ്യാപനം വലിയ ആത്മവിശ്വാസമാണു യൂണിയനു നൽകുന്നത്​. മുഖ്യമന്ത്രിക്കും കേരള സർക്കാറിനും മാധ്യമപ്രവർത്തകരുടെ അഭിവാദ്യം അറിയിക്കുന്നു.
പെൻഷൻ പദ്ധതി വിപുലീകരണം, പെൻഷൻ വർധന, ആരോഗ്യ പരിരക്ഷാ പദ്ധതി വിഹിത വർധന തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഭാഗത്തുനിന്ന്​ കൂടുതൽ മെച്ചപ്പെട്ട പരിഗണനകൾ കേരളത്തിലെ മാധ്യമസമൂഹം പ്രതീക്ഷിക്കുന്നുണ്ട്​. ബജറ്റ്​ ചർച്ചക്കുള്ള മറുപടിയിൽ ഈ വിഷയങ്ങളിൽ അനുഭാവപൂർണമായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്​ ഉണ്ടാവണമെന്ന്​ യൂണിയൻ പ്രസിഡന്‍റ്​ കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അഭ്യർഥിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments