Breaking News

*ജനങ്ങള്‍ക്കും ചരിത്ര സത്യങ്ങള്‍ക്കും എതിരാണ് പിഎം ശ്രീയെങ്കില്‍ പിന്‍വാങ്ങണം: സമസ്ത*

പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നശേഷം നിലപാട് പറയുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അധികാരത്തിലേറിയാല്‍ പദ്ധതി നടപ്പാക്കില്ലെന്ന മുന്‍ നിലപാടില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ക്കും ചരിത്ര സത്യങ്ങള്‍ക്കും എതിരാണ് പിഎംശ്രീയെങ്കില്‍ അതില്‍ നിന്നും പിന്‍വാങ്ങേണ്ടതാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരിക്കുമ്പോള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കരുതെന്ന് എസ്‌കെഎസ്എസ്എഫ് വ്യക്തമാക്കി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കരാറിനെ ശക്തമായി എതിര്‍ത്തു. സംഘപരിവാറിന് വഴങ്ങുന്നുവെന്ന ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് സര്‍ക്കാര്‍ ആണ്. പി എം ശ്രീ കേരള സാഹചര്യത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും എസ്‌കെഎസ്എസ്എഫ് സെക്രട്ടറി ഒ പി അഷറഫ് പറഞ്ഞു.
പിഎംശ്രീയില്‍ രാഷ്ട്രീയ പോര് കടുക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാനാണ് തീരുമാനം. പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘനകളും സര്‍ക്കാരിനെതിരെ രംഗത്തുണ്ട്. പിഎംശ്രീയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എഐഎസ്എഫ്-എവൈഎസ്എഫ് എന്നിവര്‍ വിളിച്ച സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments