മജൽ റോഡ് തകർച്ച: അടിയന്തര ഫണ്ട് അനുവദിക്കണം; മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിവേദനം നൽകി
മൊഗ്രാൽ പുത്തൂർ : കാസർകോട് മണ്ഡലത്തിലെ മജൽ റോഡിന്റെ അതീവ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും, ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനത്തോടെ റോഡ് പുനർനിർമ്മിക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് (PWD) മന്ത്രി ശ്രീ. പി. കെ. ബഷീറിന് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് അടിയന്തര നിവേദനം സമർപ്പിച്ചു.
കഴിഞ്ഞ 8 വർഷത്തോളമായി റോഡിൽ റീ-ടാറിംഗ് നടന്നിട്ടില്ല. നിലവിൽ വലിയ കുഴികൾ രൂപപ്പെട്ട റോഡിലൂടെയുള്ള യാത്ര വിദ്യാർത്ഥികൾക്കും രോഗികൾക്കും അതീവ അപകടകരമാണ്. ശാസ്ത്രീയമായ ഓവുചാലുകൾ ഇല്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒലിച്ചുകടക്കുന്നത്. കുഴികൾ കാരണം വാഹനങ്ങൾക്ക് അടിക്കടി കേടുപാടുകൾ സംഭവിക്കുന്നത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ട് കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയാത്ത വലിയ തുക ആവശ്യമായതിനാലാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഇടപെടൽ തേടുന്നത്.
മന്ത്രിക്ക് പുറമെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ, കാസർകോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ശ്രീ. കെ. എം. ഷാജി, എം.എൽ.എ ശ്രീ. കല്ലട്ര മാഹിൻ, എം.പി ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ, കാസർകോട് ജില്ലാ കളക്ടർ എന്നിവർക്കും വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനത്തിന്റെ പകർപ്പുകൾ സമർപ്പിച്ചിട്ടുണ്ട്. മുൻപ് മുൻ എം.എൽ.എ ശ്രീ. എൻ. എ. നെല്ലിക്കുന്നും ഇതിനായി ശ്രമിച്ചിരുന്നു. വർഷങ്ങളായുള്ള ഈ യാത്രാദുരിതത്തിന് സർക്കാരിൽ നിന്ന് അടിയന്തര പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അർഫാന നജീബ് അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments