Breaking News

*ഗസ്സയിലെ മുഴുവൻ ആളുകളെയും കൊല്ലണമെന്ന് പോസ്റ്റിട്ട് വിവാദത്തിലായ രാജേഷ് ശർമയുടെ മകൻ അമേരിക്ക ഇന്ത്യൻ കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു*

സമ്പൂർണ വംശഹത്യ നടത്തി ഗസ്സയെ മുസ്ലിംകൾ ഇല്ലാത്ത പ്രദേശമാക്കി മാറ്റണമെന്ന് മൂന്നു വർഷം മുമ്പ് ആവശ്യപ്പെട്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട രാജേഷ് ശർമ എന്നയാളുടെ മകൻ, യുഎസ് ആക്രമണത്തിൽ തകർന്ന എണ്ണക്കപ്പലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കപ്പലിൽ നിന്ന് കാണാതാവുകയും പിന്നീട് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്ത ഡെക്ക് കേഡറ്റ് ആദിത്യ ശർമയുടെ പിതാവാണ് രാജേഷ് ശർമ. മകനെ കാണാതായതിനെ തുടർന്ന് രാജേഷ് ശർമസമൂഹമാധ്യമങ്ങളിലൂടെ നടത്തിയ സഹായാഭ്യർത്ഥനയെ തുടർന്നാണ് ഇദ്ദേഹത്തിന്റെ പഴയ വംശഹത്യാ പോസ്റ്റും പ്രചരിക്കാൻ തുടങ്ങിയത്.

ജൂൺ ഒമ്പതിന് പ്രാദേശിക സമയംരാത്രി 11:14 ഓടെയാണ് ഒമാൻ തീരത്തിന്റെ പുറങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന എംടി സ്റ്റ്‌ബെലോ എന്ന എണ്ണക്കപ്പലിനു നേരെ യുഎസ് സൈന്യം മിസൈൽ ആക്രമണം നടത്തിയത്. പലാവു പതാകയുള്ള കപ്പൽ, മുന്നറിയിപ്പുകൾ ലംഘിച്ചുവെന്നും അതിനാൽ ആക്രമണം നടത്തുകയായിരുന്നുവെന്നും യുഎസ് സെന്റ്‌കോം അറിയിച്ചു. സംഭവത്തിൽ കപ്പലിന് സാരമായ കേടുപാടുകൾ പറ്റി. മണിക്കൂറുകൾക്കു ശേഷം കപ്പലിൽ നിന്ന് ഇന്ത്യക്കാരായ 21 ജീവനക്കാരെ ഒമാൻ സൈന്യം ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. സുരേഷ് പട്‌നാല, ആദിത്യ ശർമ, ശിവാനന്ദ് ചൗരസ്യ എന്നിവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരിൽ ആദിത്യ ശർമയും ശിവാനന്ദ് ചൗരസ്യയും മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചു.

പഞ്ചാബിലെ ജലന്ധറിൽ വാട്ടർ മാനേജ്‌മെന്റ് സൊല്യുഷൻ കമ്പനി നടത്തുന്ന രാജേഷ് ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കടുത്ത ആരാധകനാണ്. ഇരുവരുടെയും എല്ലാ പോസ്റ്റുകളും ഇദ്ദേഹം എക്‌സിൽ റീപോസ്റ്റ് ചെയ്യാറുണ്ട്.

2023 ഒക്ടോബർ 11-ന് എക്‌സിൽ രാജേഷ് ശർമ പ്രസിദ്ധീകരിച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ഗസ്സയെ സമ്പൂർണമായും വംശചെയ്ത് ഇസ്രയേൽ മുസ്ലിംകളില്ലാത്ത മേഖലയാക്കി മാറ്റണം എന്നാണ് എന്റെ അഭിപ്രായം. അവിടെ സമാധാനം നിലനിർത്താൻ അത് മാത്രമാണ് വഴി' എന്നാണ് ശർമയുടെ പോസ്റ്റ്. ഇസ്രയേലിനെ പ്രകീർത്തിച്ചും ഫലസ്തീനികളെയും മുസ്ലിംകളെയും അവഹേളിച്ചും മറ്റ് നിരവധി പോസ്റ്റുകളും ഇയാളുടേതായി കാണാം. മുസ്ലിംകൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെതിരെയും ബംഗാളിലെ മുസ്ലിംകൾക്കെതിരെയും ഇയാൾ പലതവണ എക്‌സിൽ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments