Breaking News

*പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി: ബിജെപി നേതാവിനെതിരേ വീണ്ടും കേസ്; ഗുണ്ടാ നേതാവ് അറസ്റ്റില്‍*

തൃശൂര്‍ : ബിജെപി തൃശൂര്‍ സൗത്ത് ജില്ല പ്രസിഡന്റ് എ ആര്‍ ശ്രീകുമാറിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ ഗുണ്ടാ നേതാവ് കല്ലാടന്‍ ഗിരീഷിനെ അറസ്റ്റ് ചെയ്ത് പോലിസ്. കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഗിരീഷ്. വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കേസില്‍ ബിജെപി നേതാവ് എ ആര്‍ ശ്രീകുമാര്‍ ആണ് രണ്ടാം പ്രതി. വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കള്ളസാക്ഷി പറയാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ശ്രീകുമാറില്‍ നിന്നും സമാനതകളില്ലാത്ത ക്രൂരത നേരിട്ടു എന്നുകാട്ടി ഭാര്യ പ്രിയങ്ക പരാതി നല്‍കിയിരുന്നു. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി മതിലകം പോലിസ് കേസെടുത്തത്. മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തന്നെ മുന്‍പും ശ്രീകുമാര്‍ പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രിയങ്ക പറഞ്ഞു. ശ്രീകുമാറിനെതിരെ പരാതി കൊടുത്തതിന് പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. തന്നെ ക്രൂരമായി മര്‍ദിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള ഭാര്യയുടെ പരാതിയിലാണ് നടപടി. വീട്ടിലേക്ക് വൈകിയെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ മര്‍ദിച്ചതെന്ന് ഭാര്യ നല്‍കിയ പരാതിയിലുണ്ട്.  വൈകിയെത്താന്‍ ഇതെന്താ സത്രമാണോയെന്ന് ചോദിച്ചുകൊണ്ട് ഇരുകരണത്തും വീശിയടിക്കുകയും മുടിക്കുത്തിന് പിടിച്ച് തല ഭിത്തിയിലിടിക്കുകയും ചെയ്തെന്ന് ഭാര്യ പറഞ്ഞു. ഭര്‍ത്താവിന്റെ ക്രൂരമര്‍ദനമേറ്റതിന് പിന്നാലെ ഇവര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.മുന്‍പും പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാള്‍ ഭാര്യയെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ നാട്ടുകാര്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മതിലകം പൊലീസ് കേസ് എടുത്തിരിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments