*സ്വകാര്യ ബസുകൾ ഇങ്ങെടുക്കുവാ, പുതിയ പദ്ധതിയുമായി കെഎസ്ആർടിസി*
തിരുവനന്തപുരം : സ്വകാര്യ ബസുകളും 'കെ.എസ്.ആർ.ടി.സി" ആക്കാൻ സർക്കാർ പദ്ധതി നടപ്പാക്കിയേക്കും. സ്ത്രീകൾക്കുള്ള സൗജന്യയാത്ര മലബാറിലുൾപ്പെടെ വ്യാപിപ്പിക്കാനും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.
ഉത്തർപ്രദേശ്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ വിജയിച്ച പദ്ധതിയാണിത്. അവിടെ സർക്കാരിന്റെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് മുഴുവൻ ബസ് സർവീസിന്റേയും ചുമതല.
പദ്ധതിയിലുൾപ്പെടുന്ന സ്വകാര്യ ബസുകൾക്ക് കെ.എസ്.ആർ.ടി.സി നിശ്ചിത വാടക നൽകും. ഡ്രൈവർക്കുള്ള ശമ്പളം ബസുടമ നൽകണം. കെ.എസ്.ആർ.ടി.സിയിൽ നിന്നാകും കണ്ടക്ടർ. ബസുകളുടെ അറ്റകുറ്റപ്പണിയും ഇന്ധനച്ചെലവും കെ.എസ്.ആർ.ടി.സി വഹിക്കും. പദ്ധതി നടപ്പായാൽ ഗ്രാമീണ റൂട്ടുകളിലടക്കം കൂടുതൽ ബസുകളും ഓടിക്കാം. അനവസരത്തിലുള്ള ചാർജ് വർദ്ധനയും ഒഴിവാകും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments