Breaking News

* ബന്ദിയോട് ഹോട്ടൽ കവർച്ച: ഉദ്യവർ സ്വദേശിയായ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.*

 കുമ്പള : മംഗൽപ്പാടി ബന്ദിയോട്ടെ ഹോട്ടലിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണുകളും അടുക്കള സാധനങ്ങളും കവർന്ന കേസിൽ പ്രതിയെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. *ഉദ്യവർ തവക്കൽ കോട്ടജിൽ ഹാഷിമിന്റെ മകനും നിലവിൽ ബേക്കൂർ വാട്ടർ ടാങ്കിന് സമീപം താമസക്കാരനുമായ അഷറഫ് അലി H* ആണ് പോലീസിന്റെ പിടിയിലായത്.
ബന്ദിയോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന 'ഇറാനി അബ്ബാസിക്ക് കബാബ് ഹോട്ടലിലാണ്' കവർച്ച നടന്നത്. കഴിഞ്ഞ ജൂൺ 14-ന് (14.06.2026) പുലർച്ചെ 00:00 മണിക്കും ഉച്ചയ്ക്ക് 15:00 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. ഹോട്ടലിൽ അതിക്രമിച്ചു കടന്ന പ്രതി അവിടെയുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ, വിലകൂടിയ പാത്രങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവ കവരുകയായിരുന്നു. കവർച്ചയിലൂടെ തനിക്ക് *53,000/- രൂപയുടെ നഷ്ടം* ഉണ്ടായതായി ഹോട്ടലുടമ പോലീസിൽ പരാതി നൽകിയിരുന്നു.
ഹോട്ടലുടമയുടെ പരാതിയിൽ കുമ്പള പോലീസ് *Cr No: 341/2026* നമ്പറായി കേസ് രജിസ്റ്റർ ചെയ്യുകയും ഭാരതീയ ന്യായ സംഹിതയിലെ *(BNS) 331(4), 305(a)* എന്നീ വകുപ്പുകൾ പ്രകാരം പ്രതി അഷറഫ് അലിയെ വലയിലാക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments