Breaking News

*മലബാറിലെ ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരം തേടി മലബാർ ട്രെയിൻ പാസ്സഞ്ചേഴ്സ് വൈൽഫേർ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്തിക്ക് നിവേദനം നൽകി*

തിരൂർ : കോവിഡ് കാലത്ത് നിർത്തലാക്കിയ മലബാറിലെ സാധാരണ യാത്രക്കാരുടെ ആശയും ആശ്രയവും  ആയിരുന്ന 06455, 56663, 56664  പാസ്സഞ്ചർ  വണ്ടികൾ   പുനഃസ്ഥാപിക്കുവാനും പാലക്കാട് -  കണ്ണൂർ സ്പെഷൽ എക്സ്പ്രസ് ഷൊർണ്ണുരിലും കോഴിക്കോടും പിടിച്ചിടുന്നത് ഒഴിവാക്കി എല്ലാസ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന്  ആവശ്യപ്പെട്ടും മലബാർ ട്രെയിൻ പാസ്സഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ വള്ളിക്കുന്ന് എം എൽ എ ടി.വി. ഇബ്രാഹിമിൻ്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് നിവേദനം നൽകിയത്. 

വൈകീട്ട് 05.45 നും 06.45 നും ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുന്ന രണ്ട് പാസ്സഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയതോടെ വൈകിട്ട് 04.20 ന് ശേഷം നീണ്ട നാല് മണിക്കൂർ നേരത്തേക്ക് കോഴിക്കോട് ഭാഗത്തേക്ക് ഒരു ട്രെയിനും അനുവദിക്കാത്ത ഡിവിഷണൽ റെയില്‍വേ അധികാരികളുടെ മനുഷ്യത്വ രഹിതമായ സമീപനത്തിൽ നൂറു കണക്കിന് ദൈനംദിന യാത്രക്കാരാണ് മറ്റു യാത്രാ മാര്‍ഗ്ഗങ്ങളില്ലാതെ വലിയ പ്രയാസം അനുഭവിക്കുന്നത്. 

നിർത്തലാക്കിയ വണ്ടികള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറെയും ഡിവിഷണൽ റെയില്‍വേ മാനേജറെയും ലോക സഭയിലെ ജനപ്രതിനിധികളേയും മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ സമീപിക്കുകയും പാലക്കാട് ഡിവിഷണൽ റെയില്‍വേ ആസ്ഥാനത്ത് ഉപവാസവും കോഴിക്കോടും തിരൂരിലും പ്രതിഷേധ സംഗമങ്ങളും  ഉൾപ്പെടെ നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം ഉണ്ടായില്ല. 

അസോസിയേഷന്‍ വൈസ് പ്രസിഡന്റും പാലക്കാട് ഡിവിഷണൽ റെയില്‍വേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായ അബ്ദുൾ റഹ്മാൻ വള്ളിക്കുന്ന് തുടർച്ചയായ നാല് ഡിആർയുസിസി മീറ്റിങ്ങിലും ഈ വിഷയം ഉന്നയിക്കുകയുണ്ടായി. 

കേരളവും തമിഴ്നാടും ഉൾപ്പെടുന്ന സതേണ്‍ റെയിൽവേ സോണിൽ തുടർച്ചയായ നീണ്ട നാല് മണിക്കൂർ നേരം ഒരു വണ്ടിയും കടത്തി വിടാത്ത മേഖല ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയിൽ മാത്രമാണ്. ഇത് മലബാറിലെ ട്രെയിന്‍ 
യാത്രക്കാരോടുള്ള റെയില്‍വേയുടെ വിവേചന സമീപനമാണ്.
 വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎല്‍എ ടിവി ഇബ്രാഹിം എംഎല്‍എ യോടൊപ്പം ഡിആർയുസിസി അംഗം അബ്ദുൾ റഹ്മാൻ വള്ളിക്കുന്ന്, 
പാസ്സഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ രഘുനാഥ്,  ഓർഗനൈസിങ്ങ് സെക്രട്ടറി എം ഫിറോസ് ഫിസ വെങ്ങാലി,  ട്രഷറർ കെ കെ റസാഖ് ഹാജി തിരൂർ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

ട്രെയിൻ യാത്രക്കാരുടെ പ്രയാസങ്ങള്‍ ശ്രദ്ധിച്ചു കേട്ട മുഖ്യമന്ത്രി ദൈനം ദിനം യാത്ര ചെയ്യുന്ന നിരവധി സ്ത്രീകളുൾപ്പെടെയുള്ള സാധാരണ യാത്രക്കാരെ ബാധിക്കുന്ന പ്രസ്തുത വിഷയത്തിൽ ദക്ഷിണ റെയിൽവെ ജനറൽ മാനേജരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന്  ഉറപ്പു നൽകി.

ഫോട്ടോ : മലബാറിലെ ട്രെയിൻ യാത്ര  ദുരിതത്തിന് പരിഹാരം തേടി എംഎൽഎ ടിവി ഇബ്രാഹിമിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി വിഡി സതീശന്  നിവേദനം കൈമാറുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments