Breaking News

വില്ലേജ് ഓഫീസറെ നിയമിക്കുക.എസ്‌ ഡി പി ഐ പ്രതിഷേധ മാർച്ച് നടത്തി.

താനൂർ : മാസങ്ങളായി വില്ലേജ് ഓഫീസർ തസ്തിക ഒഴിഞ്ഞു കിടക്കുന്ന നിറമരുതൂർ വില്ലേജ് ഓഫീസിൽ അടിയന്തിരമായി വില്ലേജ് ഓഫീസറെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടും മറ്റ് ആവശ്യങ്ങൾ ഉന്നയിച്ചും എസ്‌ ഡി പി ഐ നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കരിമരത്തു നിന്നും ആരംഭിച്ച മാർച്ച്  വില്ലേജ് ഓഫീസിനു മുന്നിൽ വച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ മണ്ഡലം പ്രസിഡന്റ്  സി. എം സദഖത്തുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യാഹു അരങ്കത്തിൽ അധ്യക്ഷത വഹിച്ചു. വരിക്കോടത്തിൽ കുഞ്ഞലവി, മുതിർന്ന മാധ്യമപ്രവർത്തകൻ  കെ പി ഒ റഹ്മത്തുള്ള,കല്ലിങ്ങൽ സുലൈമാൻ,
എം കെ സൈനുൽ ആബിദ് എന്നിവർ സംസാരിച്ചു. കെ അബ്ദുറഹ്മാൻ,
ഷറഫുഹാജി പൊക്ലത്ത്, എ കുഞ്ഞുഹാജി,
എ അബ്ദുൽസലാം,
ശിഹാബ് മങ്ങാട് എന്നിവർ നേതൃത്വം നൽകി.

പടം : വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌. ഡി.പി.ഐ നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മണ്ഡലം പ്രസിഡന്റ് സി.എം സദഖത്തുല്ല ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments