ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 25000 രൂപ ആശ്വാസ നിധി നൽകുക.
മലപ്പുറം : കേരളത്തിലെ തീരദേശ ജനത, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളിസമൂഹങ്ങളും വർഷങ്ങളായി നിരവധി അടിസ്ഥാന പ്രശ്നങ്ങൾ നേരിട്ടുവരികയാണ്. കാലാവർഷം ശക്തമാകുമ്പോൾ തീരദേശ ജനങ്ങളുടെ ജീവിതവും ഉപജീവനവും പ്രതിസന്ധിയിലാകുന്നു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെയും തീരദേശ ജനങ്ങളുടെയും ജീവിത സുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി സമഗ്രമായ 'തീരദേശ നയം' സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ചിക്കൽ പറഞ്ഞു.
ആയതിലേക്കായി താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ മുമ്പാകെ നിവേദനം സമർപ്പിച്ചു.
നിർദേശങ്ങൾ ഇവയാണ്.
1. തീരദേശ ജനതയുടെ ജീവിത, തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പുവരുത്തുന്ന സമഗ്രമായ 'തീരദേശ നയം' പ്രഖ്യാപിക്കുക.
2. തീരദേശ നിയമം നിലനിൽക്കുന്നതിനാൽ പുറമ്പോക്കുകളിലും മറ്റും അഭയം തേടി കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുകയോ അനുയോജ്യമായ പുനരധിവാസ പദ്ധതി നടപ്പിലാക്കുകയോ ചെയ്യുക.
3. ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 25000 രൂപ ആശ്വാസ നിധി നൽകുക.
4. പരിമിത സാഹചര്യങ്ങളിൽ ജീവിതം നയിക്കുന്ന മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കുക.
5. ട്രോളിങ് നിരോധനത്തിന് ശേഷം ആരംഭിക്കുന്ന സ്വാഭാവിക മത്സ്യബന്ധന സീസണിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സഹായ പദ്ധതികളും ഉറപ്പുവരുത്തുക.
6. മത്സ്യത്തൊഴിലാളി മേഖലകളിൽ ആവശ്യമായ ആംബുലൻസ് സേവനങ്ങളും ദുരന്തനിവാരണ-രക്ഷാപ്രവർത്തന സംവിധാനങ്ങളും സ്ഥിരമായി സജ്ജമാക്കുക.ഹാർബറുകളിലും കടലിലും ആവശ്യമായ രക്ഷപ്രവർത്തനങ്ങൾക്കായി വാട്ടർ ആംബുലൻസ് സേവനം ഉറപ്പ് വരുത്തുക.
7. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഡിസാനിറ്റൈസേഷൻ പ്ലാന്റുകൾ ആരംഭിക്കുക.
8. തീര ശോഷണം തടയുന്നതിനും തീരവാസികളുടെ സംരക്ഷണത്തിനും മാൻ ഗ്രോവ്സ് കൺസർവഷൻ പ്രൊജക്റ്റ് (MCP)നടപ്പിലാക്കുക.
തുടങ്ങീ കേരളത്തിന്റെ ഹീറോകളായ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഒരു തീരദേശ നയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് കേരളത്തിലെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിന് ഈ മാസം
പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്ര സമ്മേളനണത്തിൽ പങ്കെടുക്കുന്നവർ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് അരീക്കൻ ബീരാൻകുട്ടി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments