Breaking News

*അങ്ങനെ വന്നാൽ ജനം അടിച്ചോടിക്കുന്ന സാഹചര്യമുണ്ടാകും, തുറന്നുപറഞ്ഞ് കെ മുരളീധരൻ; വയനാട് മെഡിക്കൽ കോളജിന്‍റെ കാര്യത്തിൽ സുപ്രധാന തീരുമാനങ്ങൾ*

വയനാട് മെഡിക്കൽ കോളജ് നഷ്ടമായാൽ ജനം ജനപ്രതിനിധികളെ അടിച്ചോടിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മെഡിക്കൽ കോളേജ് വിഷയത്തിൽ വിട്ടുവീഴ്ച അനിവാര്യമാണ്. ഒരിടത്ത് കോളേജും മറ്റൊരിടത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും പരിഗണനയിലുണ്ട്. അതിപ്പോൾ ഏതാണ് സ്ഥലം എന്ന് പറയുന്നില്ല. സുൽത്താൻ ബത്തേരിയിൽ ജില്ലാ ആശുപത്രിയുമുണ്ട്. പിന്നീട് വയനാട് ജനതയ്ക്ക് ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



അതേസമയം, മാനന്തവാടി മെഡിക്കൽ കോളേജിൽ 100 ദിവസത്തിനകം എംആർഐ സ്കാൻ മെഷീൻ സ്ഥാപിക്കുമെന്നും ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജ് സന്ദർശനത്തിനും വിദ്യാർത്ഥികളും ഡോക്ടമാരും ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തിനും ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടമാർമാരുടെ കുറവ് സംബന്ധിച്ച് ഓരോ ഡിപ്പാർട്ട്മെന്റ് തലത്തിൽ പരിശോധിച്ച് പരിഹാരം കാണും. മെഡിക്കൽ കോളേജ് വികസനത്തിന് ഭൂമി കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും എത്രയും വേഗം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും കോളേജിലെ ഹോസ്റ്റൽ സൗകര്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മുനിസിപ്പാലിറ്റിയുമായി ചേർന്ന് തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments