Breaking News

ജയ് ശ്രീരാമിന് മറുപടിയില്ല, ആപ്പിൾ സിരി 'ഹിന്ദുവിരുദ്ധ ജിഹാദി'; പ്രതിഷേധവുമായി വിഎച്ച്പി

ആപ്പിൾ ഐഫോണുകളിലെ വോയ്സ് അസിസ്റ്റന്റ് ഫീച്ചറായ 'സിരി' ഹിന്ദുവിരുദ്ധത കാണിക്കുന്നുവെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. സിരിയുടെ പ്രവർത്തനം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇതിന് പിന്നിൽ ജിഹാദി മനോഭാവമാണെന്നും വിഎച്ച്‌പി നേതാക്കൾ ആരോപിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിൽ വാർത്താസമ്മേളനം വിളിച്ചുചേർത്താണ് ഹിന്ദുത്വ സംഘടന ആപ്പിളിനെതിരെ രംഗത്തെത്തിയത്.
ഐഫോണിലെ വോയ്സ് അസിസ്റ്റന്റായ സിരിയോട് 'അസ്സലാമു അലൈക്കും' എന്ന് അഭിസംബോധന ചെയ്യുമ്പോൾ 'വ അലൈക്കുമുസ്സലാം' എന്ന് കൃത്യമായി മറുപടി ലഭിക്കുന്നുണ്ട്. എന്നാൽ, 'ജയ് ശ്രീറാം' അല്ലെങ്കിൽ ഉജ്ജയിനിലെ പ്രധാന ആരാധനാമൂർത്തിയെ അനുസ്മരിച്ചുകൊണ്ട് 'ജയ് ശ്രീ മഹാകാൽ' എന്ന് പറയുമ്പോൾ സിരി പ്രതികരിക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.

വാർത്താസമ്മേളനത്തിനിടെ ഐഫോൺ ഉപയോഗിച്ച് മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഇവർ ഇത് ലൈവായി കാണിക്കുകയും ചെയ്തു.
ഉജ്ജയിനിൽ ഉൾപ്പെടെ ഇന്ത്യയിലെ കോടിക്കണക്കിന് ഹിന്ദുക്കൾ ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ കമ്പനി ബോധപൂർവം ഹിന്ദുവിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്നും വിഎച്ച്പി നേതാക്കൾ ആരോപിച്ചു. സാങ്കേതികവിദ്യയുടെ മറവിൽ നടക്കുന്ന ഇത്തരം വിവേചനങ്ങൾ അനുവദിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments