*ഇ-ഓട്ടോകൾ 'ഹാക്' ചെയ്യാനും ആപ്പ്, ഓട്ടത്തിനിടെ മൊബൈൽ ഉപയോഗിച്ച് റിക്ഷകൾ നിശ്ചലമാക്കി*
ന്യൂഡൽഹി : ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് റിക്ഷകൾ മൊബൈൽ ആപ് ഉപയോഗിച്ച് റിമോട്ടായി ഓഫാക്കാൻ കഴിയുന്ന സങ്കേതം പൊല്ലാപ്പായി.
റിമോട്ടായി ഓട്ടോകളെ പാതിവഴി നിർത്തുന്ന വീഡിയോകൾ വ്യാപകമായി പ്രചരിച്ചു. ഇതോടെ കുത്സിത സാങ്കേതിക വിദ്യ അധികൃതരുടെ ശ്രദ്ധയിൽ എത്തി. തുടർന്ന് കേന്ദ്ര സർക്കാർ നടപടിയുമായി രംഗത്തെത്തി.
ഓട്ടോകൾ നിർത്താനായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് നീക്കം ചെയ്തതായി സർക്കാർ സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം പ്രാങ്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കുകയും ഇലക്ട്രിക് വാഹനങ്ങളുടെ സൈബർ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയരുകയും ചെയ്‌തിരുന്നു. ഈ
സാഹചര്യത്തിലാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഇടപെടൽ.
*വഴിയിൽ നിശ്ചലമാക്കുന്ന 'ബാറ്റ്-ബിഎംഎസ്' ആപ്പ്*
എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഓടിക്കൊണ്ടിരിക്കുന്ന ഇ-റിക്ഷകളെ മൊബൈൽ ഫോൺ വഴി നിയന്ത്രിക്കുന്ന വീഡിയോകൾ വൈറലായത്. 'BAT-BMS' എന്ന് പേരുള്ള ചൈനീസ് ആപ്പ് ഇലക്ട്രിക് ത്രീ-വീലറുകളിലെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കാൻ കഴിയും. ഇതുവഴിയാണ് ഓട്ടോ റിക്ഷാ ഹാക്കിങ് സാധ്യമാക്കുന്നത്.
റോഡിലൂടെ പോകുന്ന വാഹനങ്ങളെ ഇത്തരത്തിൽ അനധികൃതമായി നിയന്ത്രിക്കുന്നത് വലിയ അപകടങ്ങൾക്ക്
കാരണമാകുമെന്നതിനാൽ യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ ഭീഷണി നേരിട്ടു. വലിയ രീതിയിലുള്ള സൈബർ സുരക്ഷാ ആശങ്കകളാണ് ഉയർന്നു വന്നത്. അതിവേഗം പോകുന്ന ഓട്ടോയെ വൈദ്യുതി ബന്ധം തകർത്ത് നിശ്ചലമാക്കാം. ഇതര വാഹനങ്ങൾക്കും ഇത് അപകടം വരുത്തും. ആശങ്ക പരന്നതോടെ പരാതി പ്രവാഹമായി. ഇതോടെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉറപ്പായത്.
*പാതിവഴി നിർത്തൽ സാധ്യമോ*
ഒരു ഇലക്ട്രിക് വാഹനത്തിന്റെ 'മസ്തിഷ്കം' എന്ന് വിളിക്കാവുന്നതാണ് അതിന്റെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) . ഒരു സാധാരണ പെട്രോൾ വണ്ടിയിലെ എഞ്ചിൻ പോലെയാണ് ഇ-വണ്ടികളിലെ ബാറ്ററി പാക്ക്. ഇവ രണ്ടും ചേർന്നാണ് ഈ റിക്ഷകളിലെ ഊർജ
മാനേജ്മെന്റ്.
ബാറ്ററി പാക്കിന്റെ ആരോഗ്യം നിലനിർത്തുക,താപനില നിയന്ത്രിക്കുക,കറൻ്റ് ഓവർലോഡ് ആവാതെ നോക്കുക, ചാർജിംഗും ഡിസ്ചാർജിംഗും നിയന്ത്രിക്കുക തുടങ്ങിയവയെല്ലാം ചെയ്യുന്നത് ബിഎംഎസ് എന്ന ചെറിയ ഇലക്ട്രോണിക് സർക്യൂട്ട് ആണ്. സുരക്ഷ മുൻനിർത്തി ബാറ്ററിയിലേക്കുള്ള കറന്റ് പൂർണ്ണമായും കട്ട് ചെയ്യാനുള്ള സംവിധാനവും ഇതിനകത്തുണ്ട്.
ഇപ്പോൾ പുറത്തുവരുന്ന പല ഇ-റിക്ഷകളിലും ചൈനീസ് 'സ്മാർട്ട് ബിഎംഎസുകൾ' (Smart BMS) ആണ് ഉപയോഗിക്കുന്നത്. ഇവയിൽ ബ്ലൂടൂത്ത് സൗകര്യം ഉണ്ടാകും. വണ്ടിയുടെ ഉടമക്കോ മെക്കാനിക്കിനോ മൊബൈൽ ആപ്പ് വഴി ബാറ്ററിയുടെ ചാർജ് എത്രയുണ്ട്, അതിൻ്റെ വോൾട്ടേജ് എത്രയാണ് എന്ന് ഫോണിൽ നോക്കി
മനസ്സിലാക്കാനാണ് ഈ ബ്ലൂടൂത്ത് കണക്റ്റിവിറ്റി നൽകുന്നത്. ഇതാണ് ദുരുപയോഗം ചെയ്യപ്പെട്ടത്.
*പാസ് വേർഡ് മാറ്റിയിരുന്നോ ഇല്ല എങ്കിൽ*
ഈ സ്മാർട്ട് ബിഎംഎസുകൾ ഫാക്ടറിയിൽ നിന്ന് ഇറങ്ങുമ്പോൾ 1234 അല്ലെങ്കിൽ 0000 പോലുള്ള വളരെ ലളിതമായ പാസ്വേഡുകൾ ആയിരിക്കും നൽകിയിട്ടുണ്ടാകുക. വണ്ടി വാങ്ങുന്നവർ ഇത് മാറ്റാറില്ല. ഗൗരവമായി എടുക്കാറുമില്ല.
റ്റൊന്റി ഫോർ ന്യൂസ്
നരിക്കുനി
റോഡിലൂടെ പോകുന്ന ഒരു ഇ-റിക്ഷ ബ്ലൂടൂത്ത് റേഞ്ചിൽ ഏകദേശം 10 മീറ്റർ പരിധിയിൽ എത്തുമ്പോൾ 'ബാറ്റ്-ബിഎംഎസ്' (BAT-BMS) ആപ്പ് വഴി കണക്ട് ചെയ്യാൻ സാധിക്കും. ഇതിന് ശേഷം ഓപ്ഷനുകളിലേക്ക് കടന്നു കയറുകയാണ് ഓട്ടോ ഹാക്കേഴ്സ് ചെയ്യുന്നത്. വാഹനത്തിൽ ഇരുന്ന് തന്നെ ചിലർ ഓട്ടം നിർത്തിക്കുന്ന വീഡിയോകൾ പ്രചരിച്ചിരുന്നു. മാത്രമല്ല ഇത്തരത്തിൽ ഓട്ടോ നിർത്തിച്ച് റീ സ്റ്റാർട് ചെയ്യാൻ റിപ്പയറിങ് ചാർജ് ആവശ്യപ്പെടുന്ന തരത്തിലുള്ള തമാശ വീഡിയോകളും പുറത്തെത്തി. പ്രചാരം വർധിച്ചതോടെ തമാശ പതിയെ കാര്യമായി.
ഇവിടെ വണ്ടിയുടെ മോട്ടോർ ഹാക്ക് ചെയ്യുന്നതല്ല. മറിച്ച് വണ്ടിയിലെ ബാറ്ററിയുടെ ബ്ലൂടൂത്ത് സുരക്ഷാ വീഴ്ച മുതലെടുത്ത് ബാറ്ററിയെ റിമോട്ടായി 'ഉറക്കിക്കിടത്തുന്ന' (Sleep mode) രീതിയാണ്. ഇലക്ട്രോണിക് സിസ്റ്റത്തിലുള്ള ഇടപെടലാണ്. ബിഎംഎസ് പാസ് വേർഡുകൾ മാറ്റുന ഭാവിയിലും ഇത്തരം ഭീഷണികൾ വരുന്നത് ഒഴിവാക്കാൻ സാഹായിക്കുമെന്ന് സാങ്കേതിക വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments