Breaking News

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടി ആദായ നികുതി വകുപ്പ്; ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി


 

കൊച്ചി: ആദായനികുതി വകുപ്പിന്റെ നോട്ടീസുകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിനോയ് കോടിയേരി. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തേടിയ ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്താണ് ഹർജി. ഹോംസ് ജനറൽ എൽ.എൽ.സി ലിമിറ്റഡുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് തേടിയിരുന്നു. ആദായ നികുതി വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നും നോട്ടീസുകൾ റദ്ദാക്കണമെന്നുമാണ് ബിനോയ് കോടിയേരിയുടെ ആവശ്യം.

കോടിയേരിയുടെ മകൻ എന്നതിനാൽ തന്നെ പിന്തുടർന്ന് വേട്ടയാടി. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയും ഉണ്ടായിരുന്നു. തന്നെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കിയ കാലയളവിൽ തന്നെയാണ് ആദായനികുതി വകുപ്പിൽ പരാതി വരുന്നത്. കൂടാതെ 2019 ൽ നവംബറിലും, ഡിസംബറിലും മൂന്ന് തവണ ഹാജരായി മൊഴി കൊടുത്തിട്ടുണ്ടെന്നും ബിനോയി കോടിയേരി ഹർജിയിൽ പറയുന്നു.

No comments