Breaking News

*കാസറഗോഡ് ജില്ലാ അസോസിയേഷൻ കെ. ഇ. എ. കുവൈറ്റ്‌, ഹാരിസ് മുട്ടുന്തല അനുസ്മരണം സംഘടിപ്പിച്ചു*

കുവൈത്ത് : കഴിഞ്ഞ ആഴ്ച്ച കുവൈറ്റിൽ വെച്ചു മരണപെട്ട കാസറഗോഡ് ജില്ലാ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും, മുൻ കേന്ദ്ര വൈസ് പ്രസിഡന്റ്റുമായ ഹാരിസ് മുട്ടുന്തലയുടെ അനുസ്മരണം സംഘടിപ്പിച്ചു. 

തന്റെ നിലപാടിലുറച്ചു കൊണ്ട് സംഘടയ്ക്കും സമൂഹത്തിനും വേണ്ടി ആത്മാർഥമായി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്മരിച്ചു. 

മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപറേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ, പ്രസിഡന്റ്‌ സി.എച് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ചെയർമാൻ ഖലീൽ അടൂർ ഉൽഘാടനം ചെയ്തു. 

KEA പാട്രൺ സലാം കളനാട്, വിവിധ സംഘടനകളെ പ്രതിനിധികരിച്ചുകൊണ്ട് KIG സെക്രട്ടറി ഫിറോസ് ഹമീദ്,  KKMA പ്രസിഡന്റ്‌  റഫീഖ് ഉസ്മാൻ,  KMCC ജില്ലാ പ്രസിഡന്റ്‌ റസാഖ് അയ്യൂർ, OICC ജില്ലാ പ്രസിഡന്റ്‌ സുരേന്ദ്രൻ മുങ്ങത്ത്, കാഞ്ഞങ്ങാട് സാധു പ്രസിഡന്റ്‌ ശംസുദ്ധീൻ ബദരിയ,  രാമകൃഷ്ണൻ കള്ളാർ,  മുനീർ കുണിയ, ഹസ്സൻ ബല്ല , ജലീൽ ആരിക്കാടി, നവാസ് പള്ളിക്കാൽ, സിദ്ദിഖ് ശർക്കി, തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു.

ഓർഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട് സ്വാഗതവും, ട്രഷറർ ശ്രീനിവാസൻ എം.വി നന്ദിയും പറഞ്ഞു.     റഹിം ആരിക്കാടി കുവൈറ്റ്   

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments