Breaking News

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് *സൂപ്പർവൈസർ അസോസിയേഷൻ കാസർഗോഡ് ജില്ല കുമ്പള യൂണിറ്റ് വാർഷികവും 2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതി രൂപീകര ണവും നടത്തി*

പ്രസിഡന്റ്‌: യൂനുസ് മൊഗ്രാൽ 

കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ കാസർഗോഡ് ജില്ല- കുമ്പള യൂണിറ്റ് വാർഷികവും ജനറൽബോഡി യോഗവും കുമ്പള യൂണിറ്റ് ഓഫീസിൽ വച്ച് ഞായറഴ്ച്ച നടന്നു രാവിലെ 10 മണിക്ക് യൂണിറ്റ് പ്രസിഡണ്ട് സതീഷ് കുമാർ ആൾവ പതാക ഉയർത്തലോടു കൂടി വാർഷിക പരിപാടികൾ ആരംഭിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ
കൃഷ്ണപ്രകാശ്  യൂണിറ്റ് ജോയിൻ സെക്രട്ടറി  അനുസ്മരണ പ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിണ്ടണ്ട് യൂനുസ് മൊഗ്രാൽ സ്വാഗത ഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് സതീഷ് കുമാർ ആൾവ അധ്യക്ഷനായ പരിപാടിയിൽ കെ.ഇ.ഡബ്ല്യു.എസ്.എ ജില്ലാ പ്രസിഡണ്ട് .രാജു കപ്പണക്കാൽ ഉദ്ഘാടനം ചെയ്തു .സുരേഷ് കുമാർ.ബി സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.ഇ.ഡബ്യൂ എസ്.എ മുഖ്യപ്രഭാഷണം നടത്തി.
രാജേഷ് എം ആർ ജില്ലാ സെക്രട്ടറി കെ.ഇ.ഡബ്ല്യു.എസ്.എ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമഫണ്ട് ബോർഡ് അംഗം .പി.തമ്പാൻ ക്ഷേമ ഫണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് ജില്ലാ കെ.ഇ.ഡബ്ല്യു.എസ്.എ ട്രഷററും യുണിറ്റ് അംഗവുമായ അബ്ദുല്ല അംഗടിമുഗറിൻ്റെ ആശംസാപ്രസംഗവും എസ്എസ്എൽസി പ്ലസ് ടു വിജയിച്ച യൂണിറ്റ് അംഗങ്ങളുടെ മക്കൾക്ക് പ്രത്യേക മൊമൻ്റോവും ക്യാഷ് അവാർഡ് വിതരണവും നടത്തി. യൂണിറ്റ് റിപ്പോർട്ട് അ ബ്ദുൽ റഊഫ് യൂണിറ്റ് ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. യൂണിറ്റ് വരവ് ചിലവ് കണക്കുകൾ യൂണിറ്റ് ട്രഷറർശ്രീ .ഡോൾഫി ഡിസൂസ അവതരിപ്പിച്ചു. തുടർന്ന് നടന്ന ജനറൽബോഡി യോഗത്തിൽ പ്രസിഡണ്ടായി യൂനുസ് മൊഗ്രാൽ
ജനറൽ സെക്രട്ടറി ഡോൾഫി ഡിസൂസ കുമ്പളയും ട്രഷററായി ശങ്കര.എസ് ഷിരിയ,  വൈസ് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് P.S.  മൊഗ്രാൽ പുത്തൂർ,ജോയിൻ സെക്രട്ടറി.ഗണേശ M മുളിയടുക്ക,
 ജില്ലാ എക്സിക്യൂട്ടീവ്
അബ്ദുൽ റഊഫ് മൊഗ്രാൽ
 എന്നിവരേയും  പുതിയ ഭരണസമിതിയായി തെരഞെടുത്തു.
യൂണിറ്റ് എക്സിക്യൂട്ടീവ് അബ്ദുല്ലത്തീഫ് പി.എസിന്റെ നന്ദി പ്രഭാഷണ ത്തോടുകൂടി 2026 വർഷത്തേ യൂണിറ്റ് സമ്മേളനം അവസാനിച്ചു.
ജനറൽ സെക്രട്ടറി ഡോൾഫി ഡിസൂസ കുമ്പള 

ട്രഷറർ ശങ്കര.എസ് ഷിരിയ, 

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments