*സ്ത്രീത്വത്തിന്റെ പവിത്രതയും സ്ത്രീ സ്വാതന്ത്ര്യവും: ഇസ്‌ലാമിക വീക്ഷണത്തെക്കുറിച്ചുള്ള ദുഷ്പ്രചാരണങ്ങൾ ഇസ്‌ലാമോഫോബിയ*
സ്ത്രീക്ക് ജീവിക്കാനുള്ള അവകാശവും ആത്മാഭിമാനവും അന്തസ്സും നൽകി ആദരിച്ചത് ഇസ്‌ലാമാണ്. സ്ത്രീ ജനിക്കുന്നത് പോലും കുറ്റമായി കണ്ടിരുന്ന കാലത്ത്, അവൾ ആദരിക്കപ്പെടേണ്ടവളാണെന്ന് പ്രഖ്യാപിച്ചത് ഇസ്‌ലാമിക പ്രമാണങ്ങളാണ്. അല്ലാഹു നൽകിയ പവിത്രമായ പദവി ഉയർത്തിപ്പിടിച്ച് ജീവിക്കുന്നതിലാണ് യഥാർത്ഥ സ്ത്രീ സ്വാതന്ത്ര്യം കുടികൊള്ളുന്നത്. അതിനാൽ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാൻ പൂർണ്ണ അവകാശമുള്ളത് ഇസ്‌ലാമിന് മാത്രമാണ്.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും നടക്കുന്ന പ്രചാരണങ്ങൾ ഇസ്‌ലാമോഫോബിയയിൽ നിന്നുടലെടുത്തതാണ്. മറ്റ് വ്യവസ്ഥിതികളിലെ സ്ത്രീവിരുദ്ധതക്കെതിരെ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകരും മാധ്യമങ്ങളും, സ്ത്രീക്ക് സമൂഹത്തിൽ മാന്യമായ പദവി നൽകിയ ഇസ്‌ലാമിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നത് ഇസ്‌ലാം വിരോധം കൊണ്ടാണെന്ന് വഹ്ദത്തെ ഇസ്ലാമി സംസ്ഥാന പ്രതിനിധി കേമ്പിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.
മതസൗഹൃദത്തിന്റെയോ സ്വാതന്ത്ര്യത്തിന്റെയോ പേരിൽ അന്യമത ഉത്സവങ്ങളിലും പൊതുയിടങ്ങളിലും ആടിപ്പാടുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് വാദിക്കുന്നവർ, ഇസ്‌ലാം സ്ത്രീക്ക് നൽകിയ ആദരവിനെ കാണാതെ പോവുകയാണ്. സ്ത്രീത്വത്തിന്റെ പവിത്രതയും അന്തസ്സും ഉയർത്തിപ്പിടിക്കുന്ന ഇസ്‌ലാമിക വീക്ഷണങ്ങൾ പൊതുസമൂഹത്തിൽ ശരിയായ രീതിയിൽ എത്തിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.
തിരൂർ സാംസ്കാരിക സമുച്ചയത്തിൽ വെച്ച് ചേർന്ന ക്യാമ്പിൽ സംസ്ഥാന അധ്യക്ഷൻ ഡോ. പി. മുഹമ്മദ് ഇസ്ഹാഖ് അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ജലാലുദ്ദീൻ സ്വാഗതവും ടി.കെ. അബ്ദുൽ മജീദ് സമാപന പ്രസംഗവും നിർവ്വഹിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments