കേരളത്തില്‍ നാലുമാസം കാത്തിരിക്കണം; ഡ്രൈവിങ് ലൈസന്‍സിനായി മലയാളികള്‍ തമിഴ്‌നാട്ടിലേക്ക്
തമിഴ്‌നാട്ടില്‍ അപേക്ഷ കൊടുത്ത മൂന്നാംദിവസം ലേണേഴ്‌സ് ടെസ്റ്റില്‍ പങ്കെടുക്കാം. ലേണേഴ്സ് പാസായി 30 ദിവസം കഴിഞ്ഞാല്‍ ടെസ്റ്റിന് തീയതി എടുക്കാം.
അവിടെയുള്ള പല ഡ്രൈവിങ് സ്കൂളുകളും കേരളത്തിൽനിന്ന് എത്തുന്നവർക്ക് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നു. ഇവർ തന്നെ ആധാറിൽ താത്കാലികമായി തമിഴ്നാട് മേൽവിലാസം ചേർക്കും. ഒന്നര മാസം കഴിഞ്ഞ് ലൈസൻസ് ലഭിച്ചശേഷം ആധാറിലെ വിലാസം മാറ്റി പഴയതുപോലെ കേരളത്തിലേതാക്കിനൽകും. ചെലവ് നോക്കിയാലും രണ്ടിടത്തും ഏകദേശം തുല്യം. കേരളത്തിൽ കാറിനും ബൈക്കിനും ഒന്നിച്ചുള്ള ലൈസൻസെടുക്കാൻ ക്ലാസ് ഉൾപ്പെടെ ഡ്രൈവിങ് സ്കൂളുകാർ വാങ്ങുന്നത് ശരാശരി 10000 രൂപ. ഇതേ തുകയ്ക്ക് തന്നെ കമ്മിഷൻ ഉൾപ്പെടെ തമിഴ്നാട്ടിൽനിന്നു ലൈസൻസ് നേടാംടെസ്റ്റ് നടത്താൻ രണ്ട് ഇൻസ്പെക്ടർമാരുള്ള ഓഫീസുകളിൽ 80 ടെസ്റ്റ് നടത്താം. എന്നാൽ ഇപ്പോൾ ടെസ്റ്റ് വിജയിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പാസായി നിലവിലുള്ള അപേക്ഷകർ പോകുന്ന മുറയ്ക്കാണ് ലേണേഴ്സ് ഉൾപ്പെടെ പുതിയ സ്ലോട്ടുകൾ ഓപ്പണാകുന്നത്. ഒപ്പം കാർഡ് പ്രിന്റിങ് കരാർ പ്രശ്നങ്ങൾകൂടി ആയതോടെ വിദേശത്ത് പോകേണ്ടവർക്കൊക്കെ വലിയ ബുദ്ധിമുട്ടായി. അങ്ങനെയും ഒട്ടേറെ ആളുകൾ ഇത്തരം സംസ്ഥാനങ്ങളിൽനിന്ന് ലൈസൻസ് എടുക്കുന്നു
.jpg)
No comments