പൊലിസിനെതിരേ താൻ ഉന്നയിച്ച ആരോപണങ്ങൾ അട്ടിമറിക്കുന്നു ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള നിയമനടപടികൾ സ്വീകരിക്കണമെന്ന് ഗവർണറോട് അഭ്യർഥിച്ചു: PV അൻവർ MLA,
കാ സർഗോഡ് : താൻ പൊലിസിനെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തുന്നുണ്ടെങ്കിലും അത് സത്യസന്ധമല്ല. പൊലിസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വർണ കടത്ത് കേസ് അന്വേഷണമടക്കം മറ്റൊരു രീതിയിൽ വഴിതിരിച്ച് വിട്ട് യഥാർഥ പ്രതികളേയുംഒറ്റവാളികളെയും കണ്ടെത്തുന്നതിനു പകരം divert ചെയ്തു പോകുന്നുണ്ട്. ഈ കാരണങ്ങൾ എല്ലാം താൻ ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിണ്ട്. ഗവർണറോട് ഈ പ്രശ്നം ഹൈക്കോടതിയിൽ ഉന്നയിച്ച് ഒരു ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള ഓർഡർ വാങ്ങിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ MLA പറഞ്ഞു.
കാസർഗോഡ് പൊലിസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോറിക്ഷ വിട്ടുകൊടുക്കാൻ കാലതാമസം വരുത്തിയതിനേ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലിസ് ഇൻസ്പെക്ടറെ സർവീസിൽ നിന്ന് പിരിച്ച് വിടണമെന്ന് പി വി അൻവർ എം എൽ എ കാസർഗോഡ് പറഞ്ഞു. ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈ വരുടെ ബന്ധുക്കളെ സന്ദർശിച്ച ശേഷം കാസർഗോഡ് റസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ വിധേയമായി
കാസർഗോഡ് സബ് ഇൻസ്പെക്ടർ പി അനൂബിനെ ജില്ലാ പൊലിസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും സസ്പെൻഷനല്ല, ഡിസ്മിസാണ് ചെയ്യേണ്ടതെന്നും അൻവർ എം എൽ എ പറഞ്ഞു.
Advt.
കട്ടിള, ജനാല, ജനാല പാളികൾ, വാതിലുകൾ, എല്ലാ തരം മരം കൊണ്ടും നിർമ്മിക്കുന്ന ഫർണിച്ചറുകൾ ഓർഡർഅനുസരിച്ച് ചെയ്തു കൊടുക്കുന്നു
*NAZCO WOOD AND FURNITURE*
Opp Panchayath Office, Cherkalam
Mobile: -*9645 280 392 *
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments