ഹിരോഷിമ നാഗസാക്കി ഇറാക്ക് ലക്ഷങ്ങളെ കൊന്നിട്ടും അവസാനിക്കാത്ത അമേരിക്കൻ യുദ്ധക്കൊതി, ഗസ്സയിലും യമനിലും ബോംബ് വര്‍ഷം തുടരുന്നു; കുട്ടികളടക്കം 150 മരണം
ഗസ്സ: പശ്ചിമേഷ്യയില് എല്ലാ രാജ്യാന്തരമര്യാദകളും ലംഘിച്ച് മരണം വിതയ്ക്കുകയാണ് ഇസ്റാഈലും യുഎസും. 24 മണിക്കൂറിനുള്ളില് യമനിലും ഗസ്സയിലുമായി നടത്തിയ ബോംബ് വര്ഷങങ്ങളില് 150 ഓളം പേരാണ് കൊല്ലപ്പെട്ടത്.
250ലേറെ പേര്ക്ക് പരുക്കേറ്റു. ഇരകളില് കൂടുതലും സ്ത്രീകളും കുട്ടികളും ഉള്പ്പെടെയുള്ള സാധാരണക്കാരാണ്. ഗസ്സയില് ഇസ്റാഈല് 70 ഓളം പേരെയാണ് കൊലപ്പെടുത്തിയത്. യമനിലെ തലസ്ഥാനമായ സന്ആയിലുള്ള റാസ് ഇസ എണ്ണ തുറമുഖത്താണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇതില് 78 പേരും കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളില് ഗസ്സയിലെ 40 ഓളം കേന്ദ്രങ്ങളിലാണ് സയണിസ്റ്റ് സൈന്യം ബോംബ് വര്ഷിച്ചത്.
ഗാസയിലെ പോരാട്ടം ഏറെക്കുറെ നിര്ത്തിവച്ച രണ്ട് മാസത്തെ വെടിനിര്ത്തല് കരാര് ലംഘിച്ച് കഴിഞ്ഞമാസം ഇസ്രായേല് സൈന്യം തുടങ്ങിയ ആക്രമണം ഇതുവരെ നിര്ത്തിയിട്ടില്ല. വടക്ക്, തെക്കന് ഭാഗങ്ങളില് തുടര്ച്ചയായ ആക്രമണം നടത്തിവരികയാണ്. കഴിഞ്ഞമാസം ഇസ്റാഈല് ആക്രമണം പുനരാരംഭിച്ചതിനുശേഷം 1,600 ല് അധികം പേര് ആണ് മരിച്ചത്. 2023 ഒക്ടോബറിന് ശേഷം 51,000 പേരും കൊല്ലപ്പെട്ടു.
അതേസമയം, വെടിനിര്ത്തല് കരാറിനായി ഈജിപ്തും ഖത്തറും ശ്രമിച്ചുവരുന്നുണ്ട്. അടിസ്ഥാന വിഷയങ്ങളില് ഇരുപക്ഷവും കൂടുതല് അടുക്കുന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് അറബ് ന്യൂസ് റിപ്പോര്ട്ട്ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനും ഗാസയുടെ പുനര്നിര്മ്മാണത്തിനും പകരമായി ഇസ്രായേലില് തടവിലാക്കപ്പെട്ട ഫലസ്തീനികള്ക്കായി ശേഷിക്കുന്ന 59 ബന്ദികളെ കൈമാറാന് ഹമാസ് തയ്യാറാണെന്ന് വ്യാഴാഴ്ച വൈകുന്നേരം ഗാസ മേധാവി ഖലീല് അല്ഹയ്യ അറിയിച്ചിട്ടുണ്ട്. ഹമാസിനെ പൂര്ണ്ണമായും നിരായുധീകരിക്കണമെന്നും ഗാസയുടെ ഭാവി ഭരണത്തില് അവര്ക്ക് ഒരു പങ്കും വഹിക്കാന് കഴിയില്ലെന്നുമാണ് ഇസ്രായേല് മന്ത്രിമാര് ആവര്ത്തിച്ച് പറയുന്നത്. ഇന്ന് വൈകുന്നേരം വിഷയത്തില് പ്രസ്താവന നടത്തുമെന്ന് ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. എന്നാല് വിഷയം എന്താണെന്ന് വിശദമാക്കിയില്ല. നിലവില് ഇസ്റാഈലിന്റെ പിടിവാശിയാണ് വെടിനിര്ത്തല് ചര്ച്ചകള് സ്തംഭിപ്പിക്കുന്നത്. എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയക്കണമെന്നാണ് ഇസ്റാഈലിന്റെ ആവശ്യം.
അതേസമയം, യുഎസിന്റെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികള് പ്രഖ്യാപിച്ചു. ഗസ്സയില് ഇസ്റഈലിന്റെ ആക്രമണം അവസാനിക്കുകയും ഉപരോധം പിന്വലിക്കുകയും ചെയ്യുന്നതുവരെ ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുള്ള ഞങ്ങളുടെ പ്രതിരോധ പ്രവര്ത്തനങ്ങള് തുടരുമെന്ന് ഹൂതി നിയന്ത്രണത്തിലുള്ള യമന് സായുധ സേന അറിയിച്ചു. മാര്ച്ച് പകുതി മുതല് യമനിലെ ഹൂതി കേന്ദ്രങ്ങളില് യുഎസ് തുടര്ച്ചയായി വ്യോമാക്രമണങ്ങള് നടത്തിവരികയാണ്. എണ്ണ ശുദ്ധീകരണശാലകള്, വിമാനത്താവളങ്ങള്, മിസൈല് കേന്ദ്രങ്ങള് എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്. ചെങ്കടലിലെ കപ്പല് ഗതാഗതത്തിന് നേരെയുള്ള ഹൂതി ആക്രമണങ്ങള് തടയുക എന്ന ലക്ഷ്യത്തോടെ 'അതിശക്തമായ ആക്രമണങ്ങള് നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments