Breaking News

ഇരട്ടത്താപ്പുമായി ട്രംപ്, ആഭരണ ഇറക്കുമതിക്ക് 27ശതമാനം ഇന്ത്യയ്ക്കും യു എ ഇ ക്ക് വെറും 10ശതമാനവും, ഇന്ത്യയുടെ സ്വർണ-‍ഡയമണ്ട് നിർമ്മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും.


ട്രംപിന്റെ പകരം ചുങ്ക നടപടിയില്‍ കനത്ത തിരിച്ചടിയേറ്റ് ഇന്ത്യയിലെ സ്വർണാഭരണ മേഖല. ആഭരണങ്ങള്‍ക്ക് 27 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ നടപടിയാണ് വിനയായത്.


പുതിയ തീരുമാനം ആഭരണ നിർമ്മാണ മേഖലയില്‍ ജോലി നഷ്ടമടക്കം രൂക്ഷമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.ഇന്ത്യയുടെ ആകെ സ്വർണാഭരണ കയറ്റുമതിയുടെ 23 ശതമാനവും യുഎസിലേക്കാണ്. നിലവില്‍ 7 ശതമാനമാണ് ആഭരണങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ. ഇതാണ് 27 ശതമാനമാക്കി ഉയർത്തിയിരിക്കുന്നത്. സ്വർണ-‍ഡയമണ്ട് നിർമ്മാണ മേഖലയ്ക്ക് ഇത് കനത്ത ക്ഷീണം നല്‍കുമെന്നാണ് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്.


2024 ല്‍ സാമ്ബത്തിക വർഷത്തില്‍ 33 ബില്യണ്‍ ഡോളറിന്റെ രത്ന-ആഭരണ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇതില്‍ ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി യുഎസിലേക്കായിരുന്നു. ഇന്ത്യയുടെ രത്ന, ആഭരണ മേഖലയ്ക്ക് ഗുണം ചെയ്യുന്ന ഒരു വ്യാപാര കരാർ ഇന്ത്യയും യുഎസും ഉണ്ടാക്കിയില്ലെങ്കില്‍ യുഎസിലേക്കുള്ള കയറ്റുമതി 30 ശതമാനം മുതല്‍ 50 ശതമാനം വരെ കുറയുമെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടി.


'10 മുതല്‍ 15 ശതമാനം വരെ താരിഫ് വർധന ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ 27 ശതമാനം എന്നത് വളരെ ഉയർന്നതാണ്. സ്വാഭാവികമായും യുഎസില്‍ ഇന്ത്യൻ ഉത്പന്നങ്ങളുടെ വില ഉയരാൻ ഇത് കാരണമാകും. ഇന്ത്യൻ രത്നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമുള്ള ഡിമാന്റ് ഇത് കുറക്കുകയും ചെയ്യും', കാമ ജ്വല്ലറിയുടെ സ്ഥാപകനും എംഡിയുമായ കോളിൻ ഷാ പറഞ്ഞു.


'കുതിച്ചുയരുന്ന സ്വർണ്ണ വില, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പോളിഷിംഗിലെ വർദ്ധിച്ചുവരുന്ന മത്സരം ,വ്യത്യസ്ത ഉപഭോക്തൃ മുൻഗണനകള്‍, നോട്ട് പിൻവലിക്കല്‍ തുടങ്ങിയ നടപടികള്‍ ഇതിനോടകം തന്നെ രത്ന-ആഭരണ മേഖലയില്‍ കഴിഞ്ഞ കുറച്ചുവർഷങ്ങളായി വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. യുഎസ് താരിഫ് വർദ്ധനവ് സ്ഥിതി കൂടുതല്‍ വഷളാക്കും, ഇത് തൊഴില്‍ നഷ്ടത്തിനും കാരണമാക്കും'മേഖലയുടെ ആകെ കയറ്റുമതിയുടെ 11.5% യുഎസിലേക്ക് ആയതിനാല്‍ പുതിയ തീരുവ ഏർപ്പെടുത്തിയ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും', വിദഗ്ധർ ചൂണ്ടിക്കാട്ടി.


അതേസമയം ഇന്ത്യക്കേറ്റ തിരിച്ചടി യുഎസിലേക്ക് സ്വർണം കൂടുതലായി ഇറക്കുമതി ചെയ്യുന്ന യുഎഇക്ക് ഗുണകരമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. യുഎഇക്ക് യഎസ് ഈടാക്കുന്നത് വെറും 10 ശതമാനം തീരുവയാണ്. ഇതോടെ ദുബായ് വഴിയുള്ള സ്വർണാഭരണ ഇറക്കുമതി വർധിക്കും. കൂടുതല്‍ സ്വർണാഭരണ ഫാക്ടറികള്‍ ദുബായ് പോലുള്ള സ്ഥലങ്ങളില്‍ കുടൂതലായി ആരംഭിക്കാനുള്ള സാധ്യതയും കൂടുതലാണെന്നും വിദഗ്ധർ പറയുന്നു

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ



No comments