Breaking News

സംഘടന റിപ്പോർട്ടിൽ കേരളത്തിലെ എസ്എഫ്ഐക്ക് വിമർശനം; പ്രകാശ് കാരാട്ട് സിപിഎം തലപ്പത്ത് തുടരില്ലെന്ന് ഗോവിന്ദൻ.


മധുര: സിപിഎം സംഘടന റിപ്പോര്‍ട്ടിൽ കേരളത്തിലെ എസ്എഫ്ഐയ്ക്ക് വിമര്‍ശനം. കേരളത്തിലെ എസ്എഫ്ഐയിൽ തെറ്റായ പ്രവണതകളുണ്ടെന്നും ഇത് പരിഹരിക്കാൻ പാർട്ടി ഇടപെട്ട് കൊണ്ടിരിക്കുന്നു എന്നും റിപ്പോർട്ട് പറയുന്നു. ക്യാമ്പസുകളിൽ എസ്എഫ്ഐ ശക്തമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. എന്നാൽ, എന്നാൽ ഇവരെ പാർട്ടി തലത്തിൽ ഉയർത്തി കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


ലൈംഗിക അതിക്രമം തടയാനുള്ള ആഭ്യന്തര പരാതി സമിതി (ഐസിസി) കേരളത്തിൽ രൂപീകരിച്ചില്ലെന്നും വിമര്‍ശനമുണ്ട്. സമിതി രൂപീകരിച്ചത് ബംഗാൾ, തമിഴ്നാട് അടക്കം എട്ടു സംസ്ഥാനങ്ങളിൽ മാത്രമാണ്. കേന്ദ്ര കമ്മിറ്റിയിൽ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


അതേസമയം, പ്രകാശ് കാരാട്ട് സിപിഎം തലപ്പത്ത് തുടരില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാൻ മധുരയിലെത്തിയ എംവി ഗോവിന്ദൻ പറഞ്ഞു. എംഎ ബേബി പ്രകാശ് കാരാട്ടിന്‍റെ പിൻഗാമി ആകുമോയെന്നതിൽ പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കും. പ്രായപരിധിയിൽ ഇളവ് പിണറായി വിജയന് മാത്രമേ ഉണ്ടാകുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ


No comments