Breaking News

ഉദാത്ത സംസ്കാരങ്ങളുടെയും, അറിവിന്റെയും ഉൽപാദന ഉറവിടമായി വിദ്യാലയങ്ങൾ ഉയരണം. -എകെഎം അഷ്റഫ് എംഎൽഎ.



മൊഗ്രാൽ : ഉദാത്ത സംസ്കാരങ്ങളുടെയും, അറിവിന്റെയും ഉൽപാദന ഉറവിടമായി വിദ്യാലയങ്ങൾ ഉയർന്നുവരണമെന്നും അതിന് മൂല്യബോധവും,ഉന്നത കാഴ്ചപ്പാടും വെച്ച് പുലർത്തുന്ന മൊഗ്രാൽ സ്കൂളിലെ പ്രധാന അധ്യാപകൻ സുകുമാരനെ പോലുള്ള പ്രതിഭാശാലികളായ അനേകം അധ്യാപകർ സമൂഹത്തിൽ ഉണ്ടാകണമെന്നും എ കെഎം അഷ്റഫ് എംഎൽഎ അഭിപ്രായപ്പെട്ടു.മൊഗ്രാൽ ജിവിഎച്ച്എസ്എസ് 2024-25 വാർഷികാഘോഷവും പ്രധാന അധ്യാപകനുള്ള യാത്രയയപ്പ് യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 പുതിയ തലമുറയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി,മതസ്പർദ്ധ,ജാതി വിവേചനം, ലൈംഗികാധിക്രമം, മനുഷ്യത്വരഹിതമായ പ്രവർത്തനം തുടങ്ങിയ അന്ധതകളിൽ നിന്നെല്ലാം ഇളംതലമുറയെ സംരക്ഷിച്ച് സമൂഹത്തിന്റെ പുരോഗതിക്കുതകുന്ന പൗരന്മാരായി അവരെ ഉയർത്തി കൊണ്ടുവരേണ്ടത് ഇന്നത്തെ അധ്യാപകരുടെ ബാധ്യതയാണെന്നും,ഇതിന് മൊഗ്രാൽ സ്കൂൾ മാതൃകയാണെന്നും  എംഎൽഎ പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡണ്ട് അഷറഫ് പെർവാഡ് സ്വാഗതം പറഞ്ഞു.ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജാൻസി ചെല്ലപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. പട്ടുറുമാൽ ഫ്രെയിം ബൻസീറ റഷീദ് മുഖ്യാതിഥിയായി സംബന്ധിച്ചു.


 2024-25വാർഷികാഘോഷത്തിന്റെ ഭാഗമായി ഇറക്കിയ "നിനവ് ''മാഗസിൻ ഹെഡ്മാസ്റ്റർ സുകുമാരൻ കെ പ്രകാശനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ,കാസർഗോഡ് മുൻ ഡിഡിഇ നന്ദികേശ,കുമ്പള ഗ്രാമപഞ്ചായത്ത് അസി:സെക്രട്ടറി മാധവൻ ഇ എ, എസ്എംസി ചെയർമാൻ ആരിഫ് എൻജിനീയർ,എംപിടി എ പ്രസിഡണ്ട് റംല സലാം, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രതിനിധി ബിജു മാഷ്, ഫോക്കസ്-25 ചെയർമാൻ എം മാഹിൻ മാസ്റ്റർ,ആർ ശിവാനന്ദൻ,മോഹനൻ, പ്രവാസി വ്യവസായികളായ അബ്ദുൽഹമീദ് സ്പിക്,സി ഹിദായത്തുള്ള സാന്ത്വനം,കെകെ അബ്ദുള്ള സുലൈമാൻ,പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,എസ്എംസി വൈസ് ചെയർമാൻ നജീമുന്നിസ,ഗഫൂർ ലണ്ടൻ,സെഡ് എ മൊഗ്രാൽ,എംഎ മൂസ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.പരിപാടിക്ക് ശേഷം ബൻസീറ റഷീദിന്റെ നേതൃത്വത്തിൽ  സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.പ്രോഗ്രാം കമ്മിറ്റി കൺവീനറും, സ്റ്റാഫ് സെക്രട്ടറിയുമായ  ഹസീന തസ്നീം നന്ദി പറഞ്ഞു.പരിപാടിക്ക് പിടിഎ എസ്എംസി,മദർ പിടിഎ കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ നേതൃത്വം നൽകി.


ഫോട്ടോ:മൊഗ്രാൽ ജിവിഎച്ച്എസ്എസ് വാർഷികാഘോഷവും, യാത്രയയപ്പ് പരിപാടിയും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു.



ഫോട്ടോ:സർവീസിൽ നിന്ന് വിരമിക്കുന്ന മൊഗ്രാൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ സുകുമാരന് പിടിഎ ഏർപ്പെടുത്തിയ ഉപഹാരം എകെഎം അഷ്റഫ് എംഎൽഎ സമ്മാനിക്കുന്നു.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ


No comments