തൃണമൂൽ കോൺഗ്രസ്സിനെ യൂഡിഫ്മുന്നണിയിൽ എടുത്താൽ യുഡിഫിനെതിരെ നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തും. മനോജ് ശങ്കരനെല്ലൂർ.
മുന്നണി പ്രവേശനം ആവിശ്യപ്പെട്ട് അൻവർ നടത്തുന്ന ശ്രമങ്ങൾ ഭാവിയിൽ കേരളത്തിലെ കോൺഗ്രസ്സിന് തിരിച്ചടി നേരിടേണ്ടവരും. നേരത്തെ മുല്ലപ്പള്ളിയാ ടക്കമുള്ള നേതാക്കൾഎതിർപ്പ് വ്യക്തമാക്കിയതാണ്. ദേശീയ തലത്തിൽ കോൺഗ്രസ്സിനെ പരസ്യമായും രഹസ്യമായും തകർക്കാൻ ശമിക്കുന്ന പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്സ് രഹസ്യമായി ബി ജെ പി യെ സഹായിക്കുന്ന നിലപാട് കഴിഞ്ഞ ഗോവ നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ടതാണ്. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തെ അംഗീകരിക്കാത്ത നേതാവാണ് മമത ബാനർജി .ഇത് തിരിച്ചറിയാൻ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന് കഴിയണം. ശാരദ ചിട്ടി തട്ടിപ്പ് കേസ്, നാരദ , റോസ് വാല്യൂചാട്ടി തട്ടിപ്പ് ഈഡി അന്വേഷണങ്ങൾ മറച്ച് വെക്കാൻ മമത ബിജെപിയുടെ ബീ ടീമായി നില്ക്കുന്നു. തൃണമൂലിനെ മുന്നണിയിൽ പ്രവേശിപ്പിക്കാൻ ചില നേതാക്കൾ നടത്തുന്ന ശ്രമങ്ങൾ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. ബംഗാളിലെ കോൺഗ്രസ്സിന്റെ അവസ്ഥാ കേരളത്തിലും ഉണ്ടാവും . വരുന്ന തിരെഞ്ഞപ്പോടെ കേരള രാഷ്ട്രിയത്തിൽ നിന്ന് അൻവർ അപ്രസക്ത മാകും. യുഡിഫ് മുന്നണി പ്രവേശനത്തിനായി നവ ജനശക്തി കോൺഗ്രസ്സ്നേരത്തെ കത്ത് നല്കിയതാണ്. ഇത് പരിഗണിക്കണമെന്ന് ദേശീയ പ്രിസിഡന്റ് മനോജ് ശങ്കരനെല്ലൂർ പറഞ്ഞു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
Post Comment
No comments