Breaking News

*രണ്ട് പതിറ്റാണ്ടിന് ശേഷം അവർ അക്ഷരമുറ്റത്ത് ഒത്തുചേർന്നു*.


പാലക്കുന്ന് : ജില്ലയിലെ ഏറ്റവും പഴക്കമുള്ള പാരലൽ കോളേജ് ആയ പാലക്കുന്ന് അംബിക ആർട്സ് കോളേജിലെ 1997-2003 കാലഘട്ടത്തിൽ പഠിച്ച പൂർവ്വ വിദ്യാർഥികളും പഠിപ്പിച്ച അധ്യാപകരും ഒരിക്കൽ കൂടി കോളേജ് ഹാളിൽ സംഗമിച്ചു. ആ കാലഘട്ടത്തിൽ ഉണ്ടായ ഏതാനും അധ്യാപകർ ഒഴിച്ച് ബാക്കി എല്ലാവരും എത്തിച്ചേർന്നപ്പോൾ പൂർവ്വ വിദ്യാർഥികൾക്ക് അഭിമാന നിമിഷമായി മാറി ഈ സംഗമം. പൂർവ്വ അധ്യാപകർ എല്ലാവരും ചേർന്ന് വിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്ത സംഗമത്തിൽ മുഴുവൻ അധ്യാപകരും ഓർമ്മകൾ പുതുക്കി സംസാരിച്ചു. കോളേജ് അധ്യാപനം കഴിഞ്ഞ് പിന്നീട് ഒരിക്കലും കാണാൻ പറ്റാത്ത പഴയ വിദ്യാർഥികളെ കണ്ടപ്പോൾ ഗുരുക്കന്മാരുടെ സന്തോഷം ഏറെ വലുതായിരുന്നു.75 ഓളം വിദ്യാർഥികളും 13 ഓളം അധ്യാപകരും പങ്കെടുത്തു.  പഹൽ ഗാമിൽ മരണപ്പെട്ടവരെയും ഇന്ത്യൻ ജവാന്മാരെയും സ്മരിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.

ഈ കാലഘട്ടത്തിൽ അധ്യാപകൻ ആയിരുന്ന പൂർവ്വ വിദ്യാർത്ഥി കൂടിയായ മൺമറഞ്ഞ ഷാഫി മാഷിന്  സ്മരണാഞ്‌ജലി അർപ്പിച്ചുകൊണ്ടാണ് മറ്റ് ചടങ്ങ് ആരംഭിച്ചത്. അന്താരാഷ്ട്ര പരിശീലകൻ കൂടിയായ വേണുഗോപാലൻ മാഷിന്റെ ഒരു മണിക്കൂർ ട്രെയിനിങ് സദസ്സിന് ഹരമായി മാറി. ബാലകൃഷ്ണൻ മാഷ്, ബാബുകുമാർ മാഷ് ,ശശി മാഷ്  ,സതി ടീച്ചർ ,കവിത ടീച്ചർ ,മുരളി മാഷ് ,ബാനുമതി ടീച്ചർ രാജേന്ദ്രൻ മാഷ് ബാബു ഹരിദാസ് മാഷ്  ,ജയദേവൻ മാഷ് ,അജിത ടീച്ചർ ,കസ്തൂരി ടീച്ചർ തുടങ്ങിയ അധ്യാപകർ സംസാരിച്ചു. അജിത്ത് സി കളനാട്, സലാം പാക്യാര, അജിത്ത് കൊക്കാൽ , ബാലകൃഷ്ണൻ തച്ചങ്ങാട്,

അഭിലാഷ് ബേവൂരി ,റീന പള്ളിപ്പുറം ,ശ്രീജ കാസറഗോഡ് ,പ്രീതി പടിഞ്ഞാർ തുടങ്ങിയവർ നേതൃത്വം നൽകി. മുഴുവൻ അധ്യാപകരെയും *സ്മൃതി പഥം '25* എന്ന് പേരിട്ട ഈ സംഗമത്തിൽ വച്ച് ആദരിക്കുകയും ചെയ്തു.



 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments