ചെർക്കളയിൽ കാറിന് തീപിടിച്ചു
ചെർക്കള : ഇന്ന് രാവിലെ 5 30ന് ചെർക്കള പുലിക്കുണ്ട് എന്ന സ്ഥലത്ത് മുംബൈയിൽ നിന്നും കണ്ണപുരം ബന്ധുവീട്ടിലേക്ക് പോകുന്ന എർട്ടിഗ വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തിൽ അഞ്ചോളം യാത്രക്കാർ ഉണ്ടായിരുന്നു. വാഹനം പുലിക്കുണ്ട് എന്ന സ്ഥലത്ത് എത്തുമ്പോൾ ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെടുകയും തൽക്ഷണം തീപിടിക്കുകയും ആയിരുന്നു.
ഉടനെ വഴിയാത്രക്കാർ കാസർഗോഡ് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിൻ്റെ നേതൃത്വത്തിൽ സേനയെത്തി തീഅണയ്ക്കുകയായിരുന്നു. വാഹനം വാങ്ങിയിട്ട് ഒരു മാസം ആകുന്നതേയുള്ളൂ എന്ന് വാഹനത്തിൻ്റെ ഓണർ ഇക്ബാൽ മുഹമ്മദ് കുട്ടി പറഞ്ഞു. ഭാര്യ റുബീന, മക്കൾ നൗഫ്, അസീസ, ഉമർ എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം പൂർണമായും കത്തിനശിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന 25000 രൂപ 5 പവൻ സ്വർണം, ഐഡി കാർഡുകൾ, 2 മൊബൈൽ ഫോൺ, ഡ്രസ്സ്, ബാഗ്, വാഹനത്തിന്റെ രേഖകൾ എന്നിവ പൂർണമായും കത്തി നശിച്ചു. പോലീസ് യാത്രക്കാരെ കൂട്ടി സ്റ്റേഷനിലേക്ക് പോവുകയും കണ്ണപുരത്ത് നിന്ന് ബന്ധുക്കൾ വരാൻ കാത്തിരിക്കുകയും ആയിരുന്നു. സേനാംഗങ്ങളായ ഇ. പ്രസീദ്, അഭയ്‌സെൻ ജെ. എ, എല്‍ബി ടി.എസ്, ജിതിൻ കൃഷ്ണൻ കെ. വി ഹോംഗാർഡ്മാരായ രാഗേഷ് എം.പി, ശൈലേഷ് എം. കെ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments