കർഷക മുന്നേറ്റ ജാഥയ്ക്ക് ബോവിക്കാനത്ത് ഉജ്വല തുടക്കം.
ബോവിക്കാനം : മലയോര മേഖലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യം പരിഹരിക്കുക, കർഷകർക്കും കൃഷിക്കും സംരക്ഷണമേകുക, വനം വന്യജീവി നിയമം ഭേദഗതി വരുത്തുക, കൃഷി നശിച്ചാൽ ലഭിക്കുന്ന നഷ്ടപരിഹാരം ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മെയ് 29,30 തീയതികളിൽ തിരുവനന്തപുരം സിസിഎഫ് ഓഫീസിന് മുന്നിൽ അഖിലേന്ത്യാ കിസാൻ സഭ സംഘടിപ്പിക്കുന്ന രാപ്പകൽ ഉപരോധത്തിന്റെ ഭാഗമായി കർഷക മുന്നേറ്റ ജാഥ കാസർകോട് ബോവിക്കാനത്ത് നിന്ന് തുടങ്ങി. എട്ടാംമൈൽ കേന്ദ്രീകരിച്ച് കർഷകമാർച്ചോട് കൂടിയാണ് ജാഥ ആരംഭിച്ചത്. അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ ജാഥാ ലീഡറും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ഇ പി ജയരാജന് കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. ജാഥാ മാനേജറും സംസ്ഥാന സെക്രട്ടറിയുമായ വത്സൻ പനോളി, സംസ്ഥാന പ്രസിഡന്റ്എം വിജയകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ, സംസ്ഥാനകമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ, അഖിലേന്ത്യാ വൈസ് പ്രസി. എസ് കെ പ്രീജ, സംസ്ഥാന ജോ. സെക്രട്ടറിമാരായ എം പ്രകാശൻ, ഓമല്ലൂർ ശങ്കരൻ, സി കെ രാജേന്ദ്രൻ, ഡി കെ മുരളി എംഎൽഎ, കെ ജെ ജോസഫ്, എൻ ആർ സക്കീന, പി ജനാർദനൻ, കെ ആർ ജയാനന്ദ, സിജി മാത്യു, ടി കെ രാജൻ, സാബു അബ്രഹാം, എം സുമതി, കെ വി കുഞ്ഞിരാമൻ, രജീഷ് വെള്ളാട്ട്, എം മാധവൻ, എ ചന്ദ്രശേഖരൻ, പി വി മിനി എന്നിവർ സംസാരിച്ചു. ഇ മോഹനൻ സ്വാഗതവും പി ആർ ചാക്കോ നന്ദിയും പറഞ്ഞു. മെയ് 29 ന് തിരുവനന്തപുരം വെള്ളറടയിൽ സമാപിക്കും.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa





No comments