Breaking News

പാക്കിസ്ഥാൻ കറാച്ചി തുറമുഖം തകര്‍ത്തത് കൊച്ചിയുടെ താരം രാജ്യത്തിന്റെ അഭിമാനമായി ഐ എൻ എസ് വിക്രാന്ത്:


കൊച്ചി : ഓപ്പറേഷൻ
സിന്ദൂറിന്റെ ഭാഗമായി കറാച്ചി തുറമുഖത്തിനെതിരെയും ഇന്ത്യ കനത്ത ആക്രമണമാണ് നടത്തിയത്. ഐഎൻഎസ് വിക്രാന്ത് എന്ന ഒഴുകുന്ന പോരാളിയാണ് കറാച്ചിയെ വിറപ്പിച്ചത്.


വിക്രാന്ത് രാജ്യത്തിനായി പോരാടി വിജയിക്കുമ്പോള്‍ കേരളത്തിനും ഏറെ അഭിമാനിക്കാം. കാരണം, ഐഎൻഎസ് വിക്രാന്ത് പിറവിയെടുത്തത് നമ്മുടെ കൊച്ചി കപ്പല്‍ശാലയിലാണ്. 2022 സെപ്റ്റംബറിലാണ് ഐഎൻഎസ് വിക്രാന്ത് കമ്മിഷൻ ചെയ്തത്.


ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. റഷ്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐ.എൻ.എസ്. വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കിയത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍ ലിമിറ്റഡാണ്. വിക്രാന്തിന്റെ നിർമാണത്തില്‍ 14,000ത്തോളം പേർ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചു. കൊച്ചി കപ്പല്‍ശാലയിലെ 2000 ഉദ്യോഗസ്ഥർക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12,000 ജീവനക്കാർക്കും തൊഴിലവസരങ്ങള്‍ ഉണ്ടായെന്നാണ് കണക്കുകള്‍.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


😁

No comments