Breaking News

ഹജ്ജിന്റെ ഒരുക്കത്തിനിടയിൽ മാധ്യമ പ്രവർത്തകൻ ഷാഫി തെരുവത്തിന്റെ 'മക്ക-മദീന പുണ്യഭൂമിയിലൂടെ' പുസ്തക ചർച്ച സംഘടിപ്പിച്ച് മൊഗ്രാൽ ദേശീയവേദി..


മൊഗ്രാൽ: വിശ്വാസികൾ ഹജ്ജ് കർമ്മത്തിനായി പുണ്യഭൂമിയിലേക്ക് തിരിക്കുന്ന വേളയിൽ ഹജ്ജാജികൾക്ക് ഉപകാരമാവിധം ഹജ്ജിന്റെയും,മക്ക മദീനയുടെയും വിവരണങ്ങൾ കോർത്തിണക്കി മാധ്യമ പ്രവർത്തകൻ ഷാഫി തെരുവത്ത് രചിച്ച 'മക്ക-മദീന പുണ്യഭൂമിയിലൂടെ' എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചത് ശ്രദ്ധേയമായി.

കഴിഞ്ഞ മാസം പ്രമുഖ എഴുത്തുകാരുടെ സാന്നിധ്യത്തിൽ കാസർഗോഡ് വെച്ച്  പ്രകാശനം ചെയ്യപ്പെട്ട പുസ്തകമാണ് മൊഗ്രാൽ ദേശീയവേദി ചർച്ച ചെയ്തത്.


ദേശീയവേദി ഓഫീസിൽ വെച്ച് നടന്ന പുസ്തക ചർച്ചയിൽ  പ്രഭാഷകൻ എം.എ അബ്ദുറഹ്മാൻ സുർത്തിമുല്ല പുസ്തകം പരിചയപ്പെടുത്തി.

ഹജ്ജ് വേളയിൽ പുസ്തകത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും പുണ്യഭൂമികളെ സംബന്ധിച്ചുള്ള പുസ്തകത്തിലെ വിവരണം കോരിത്തരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


ദേശീയവേദി പ്രസിഡണ്ട്‌ ടി കെ അൻവർ അധ്യക്ഷത വഹിച്ചു.

ദേശീയവേദി യു.എ.ഇ കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട് എ.കെ ഷംസുദ്ദീൻ, ഷാഫി തെരുവത്തിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.ഷാഫി തെരുവത്ത് മറുപടി പ്രസംഗം നടത്തി.

വ്യവസായ പ്രമുഖൻ എംഎ ഹമീദ് സ്പിക്,ഹമീദ് പെർവാഡ്,പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്,മുഹമ്മദ് അബ്കോ ,ബി.എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌,ഖാദർ മൊഗ്രാൽ, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വിജയകുമാർ, എം.പി അബ്ദുൽ ഖാദർ, എം എ അബൂബക്കർ സിദ്ദീഖ്, റിയാസ് കരീം,മുഹമ്മദ് സ്മാർട്ട്‌,എച്ച് എം കരീം, ഹാരിസ് ബാഗ്ദാദ്, എം.എസ് മുഹമ്മദ് കുഞ്ഞി,ടിഎ ജലാൽ, ടികെ ജാഫർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദി പറഞ്ഞു.


ഫോട്ടോ:മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്തിന്റെ 'മക്ക-മദീന പുണ്യഭൂമിയിലൂടെ' പുസ്തക ചർച്ച ദേശീയവേദി ഓഫീസിൽ സംഘടിപ്പിച്ചപ്പോൾ.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


😁

No comments